വാളയാർ കേസ്: പിഴവ് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കും: സമര സമിതി

walayar
SHARE

വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്ന് സമര സമിതി. നിയമവശങ്ങള്‍ പരിശോധിച്ച് അടുത്തദിവസങ്ങളില്‍ തീരുമാനമെടുക്കും. മൂത്ത പെണ്‍കുട്ടിയുടെ അഞ്ചാം ഓര്‍മദിനത്തില്‍ അട്ടപ്പള്ളത്തെ വീട്ടില്‍ ബന്ധുക്കളും സമരസമിതി അംഗങ്ങളും ഒത്തുകൂടി. 

പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കില്ല. ശരിയായ രീതിയില്‍ അന്വേഷണമുണ്ടായെന്നും വിശ്വസിക്കുന്നില്ല. കുറ്റപത്രത്തില്‍ സാങ്കേതികമായി നിരവധി പിഴവുകളുണ്ട്. മാതാപിതാക്കളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. സിബിഐ അന്വേഷണത്തിന് ഉത്തരവിടുമ്പോഴും തൃപ്തികരമല്ലെങ്കില്‍ വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നതാണ്. ഈ സാഹചര്യത്തിലാണ് ൈവകാതെ വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

മൂത്ത പെണ്‍‌കുട്ടിയുടെ മരണമുണ്ടായി അഞ്ച് വര്‍ഷം തികഞ്ഞ ദിവസമാണ് അട്ടപ്പള്ളത്തെ വീട്ടില്‍ ഓര്‍മദിനം സംഘടിപ്പിച്ചത്. ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  കുട്ടികളുെട അമ്മയും ബന്ധുക്കളും സമരസമിതി പ്രവര്‍ത്തകരും പങ്കെടുത്തു. 

MORE IN KERALA
SHOW MORE