രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്താകാൻ കുമ്പളങ്ങി

kumbalangi
SHARE

രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്തായി കൊച്ചിയിലെ കുമ്പളങ്ങി. പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം.വിവിധ മേഖലകളുടെ സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ്  സാഗി പദ്ധതി.

ആർത്തവ ശുചിത്വരംഗത്ത് പുതിയൊരു സംസ്കാരം ലക്ഷ്യമിട്ടാണ് മാതൃക ഗ്രാമപഞ്ചായത്തായ കുമ്പളങ്ങിയെ രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിൻ വിമുക്ത പഞ്ചായത്തായി  കുമ്പളങ്ങിയെ പ്രഖ്യാപിച്ചത്.

18 വയസിനു പൂർത്തിയായവർക്കെല്ലാം മെൻസ്‌ട്രുവൽ കപ്പ് വിതരണം ചെയ്തു.  5700 കപ്പുകളാണ് വിതരണം ചെയ്തത് . എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡും ഇന്ത്യൻ ഓയിൽ കോര്പറേഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ സൻസദ് ആദർശ് ഗ്രാമയോജന അതാവാ സാഗി പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങിയെ ആദർശഗ്രാമമായി ഗവർണർ പ്രഖ്യാപിച്ചു. കൃഷി, ആരോഗ്യം, ശുചിത്വം, പരിസ്ഥിതി, ഉപജീവനമാർഗം തുടങ്ങി വിവിധ മേഖലകളിലൂടെ ഗ്രാമത്തിന്റെ സംയോചിത വികസനം ലക്ഷ്യമ്മിട്ട് ആവിഷ്കരിച്ച പദ്ധതിയാണ് സാഗി  വിവിധ പദ്ധതികളുടെ സംയോജന സാധ്യതകള്‍പ്രയോജനപ്പെടുത്തിയാണ്  നടപ്പാക്കുന്നത്

MORE IN KERALA
SHOW MORE