'റിജിൽ മാക്കുറ്റിയും കൂട്ടരും തകർത്ത നട്ടെല്ല്'; എക്സ് റേ കാണിച്ച് മുൻ എസ്എഫ്ഐ നേതാവ്

rijil-rejil
SHARE

കോളജ് കാലത്ത് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും കൂട്ടരും തന്റെ നട്ടെല്ല് തകർത്തിരുന്നുവെന്ന് മുൻ എസ്എഫ്ഐ നേതാവ് ഒ.പി റെജിൽ. ആക്രമണത്തില്‍ തകര്‍ന്ന നട്ടെല്ലിന്റെ എക്‌സ്‌റോ സഹിതമാണ് റെജില്‍ താൻ നേരിട്ട അക്രമം വെളിപ്പെടുത്തുന്നത്. ഒരു തവണയല്ല 5 തവണയാണ് എന്നെ മാത്രം അക്രമിച്ചതെന്നും റെജിൽ പറയുന്നു.

റെജിലിന്റെ കുറിപ്പ്: 

ചാനൽ ചർച്ചകളിൽ മാലാഖ ചമയുന്ന റിജിൽ മാക്കുറ്റിയും കൂട്ടരും തകർത്ത എൻ്റെ നട്ടെല്ലാണിത്....

ഈ കെ എസ്‌  ബ്രിഗേഡ് ഗുണ്ട അന്ന് കെഎസ്‍യു വിൻ്റെ ജില്ലാ നേതാവാണ്...

ഒരു തവണയല്ല 5 തവണയാണ് എന്നെ മാത്രം അക്രമിച്ചത്...

എന്നെ മാത്രമല്ല നിരവധി സഖാക്കളെ നിങ്ങൾ അക്രമിച്ചു...

അതുകൊണ്ടൊക്കെ തന്നെയാണ് 

നിങ്ങളുടെ കുത്തകയായ കണ്ണൂർ എസ്.എൻ കോളേജിൽ 2007 മുതൽ  തുടർച്ചയായി എസ്.എഫ്.ഐ യൂണിയൻ ഭരിക്കുന്നത്...

MORE IN KERALA
SHOW MORE