തിരുവനന്തപുരത്ത് വിദേശിക്ക് മദ്യം റോഡിൽ ഒഴുക്കികളയേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഡച്ച് പൗരൻ സ്റ്റീവൻ ആസ്ബർഗുമായി മന്ത്രി ടെലിഫോണിൽ സംസാരിച്ചു. സംഭവത്തിൽ സർക്കാർ എടുത്ത നടപടികളെക്കുറിച്ചും ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തതിനെക്കുറിച്ചും മന്ത്രി സ്റ്റീവനെ അറിയിച്ചു. ഇന്ന് മൂന്നരയോടെ മന്ത്രിയെ സ്റ്റീവൻ ഔദ്യോഗിക വസതിയിലെത്തി കാണും.
പൊലീസ് നടപടിയില്‍ പരക്കെ പ്രതിഷേധമുയര്‍ന്നതോടെ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെ വിദേശിയെ പരിശോധിച്ച സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ഷാജിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കോവളത്തുണ്ടായ നടപടി പ്രോത്സാഹിപ്പിക്കാനാവില്ലെന്നും പൊലീസ് സംവിധാനത്തിൽ മാറ്റം വരേണ്ടതുണ്ടെന്നുമായിരുന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.
സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു വാങ്ങിവന്ന മദ്യം ഒഴുക്കി കളയിച്ച പൊലീസ് നടപടിയിലെ ഞെട്ടലില്‍ നിന്നു ഇപ്പോഴും മോചിതനായിട്ടില്ലെന്ന് സ്വീഡിഷ് പൗരനായ സ്റ്റീവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പാർട്ടി പറയുന്നവരെ പൊലീസിന്റതലപ്പത്തു വെച്ചതിന്റെ ഗതികേടണ് ഇപ്പോള്‍ നടക്കുന്നതെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു.