ലൈഫ് ഫ്ലാറ്റ് നിർമാണം നിലച്ചിട്ട് മാസങ്ങൾ; കാസർകോട്ടെ ഏക സമുച്ചയം

lifewb
SHARE

കാസര്‍കോട് ജില്ലയില്‍ ആറര കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയ നിർമാണം നിലച്ചിട്ട് മാസങ്ങള്‍. ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ പദ്ധതിക്ക് നിര്‍മാണക്കാലാവധി ഇതുവരെ നീട്ടി നല്‍കിയത് രണ്ടുതവണയും. തൊഴിലാളികളുടെ ക്ഷാമവും നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള പ്രയാസവുമാണ് പണി നീളാൻ കാരണമായി പറയപ്പെടുന്നത്.  

ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി കാസര്‍കോട് ജില്ലയിൽ നിർമിക്കുന്ന ഏക ഭവന സമുച്ചയത്തിന്റെ നിർമാണമാണ് നിലച്ചത്. ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാലിലാണ് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം 2020 സെപ്റ്റംബർ 24നാണ് തുടങ്ങിയതെങ്കിലും അതിനു മുൻപേ കരാറുകാർ പണി തുടങ്ങിയിരുന്നു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു പദ്ധതി. എന്നാൽ നിർമാണ പ്രവൃത്തി തുടങ്ങി ഒരു വർഷത്തിലേറെയായിട്ടും ഭവന സമുച്ചയം പാതിവഴിയിലാണ്.  പദ്ധതി 2021 മാർച്ചിൽ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. രണ്ട് കിടപ്പു മുറികൾ, ഒരു ഹാൾ, അടുക്കള, ശുചിമുറി എന്നിവ അടങ്ങിയതായിരുന്നു ഒരു ഭവന സമുച്ചയം. 26,848 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 511 ചതുരശ്ര അടി വിസ്തീർണമുള്ള 44 വ്യക്തിഗത പാർപ്പിടമാണു നിർമിക്കുന്നത്. പ്രദേശം കാടുകയറി തുടങ്ങിയിരുന്നു എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശം വൃത്തിയാക്കിയത് വീണ്ടും പണി തുടങ്ങാനാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്

MORE IN KERALA
SHOW MORE