നഷ്ടപരിഹാര പട്ടികയിൽ ഇല്ല; സർക്കാർ ഇടപെടണം: സമരവുമായി വ്യാപാരികൾ

vyapar-inh
SHARE

ദേശീയപാതയുടെ നിര്‍മാണത്തിന് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. തൊഴിലും വരുമാനവും ഇല്ലാതാകുമ്പോള്‍ നിലവിലുളള നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് പരാതി. കൊല്ലം ഒാച്ചിറയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന പ്രവൃത്തികള്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ ഇടപെടല്‍ തേടുകയാണ് വ്യാപാരികള്‍.

ഭൂമിയും കെട്ടിടവുമൊക്കെ സ്വന്തം പേരിലുളളവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കലെങ്കിലും വ്യാപാരികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നില്ലെന്നാണ് പരാതി. വാടക കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്നവരാണ് ഭൂരിപക്ഷവും. ഇങ്ങനെയുളളവര്‍ നഷ്ടപരിഹാരപ്പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. കടയുടമയ്ക്ക് മാത്രമല്ല തൊഴിലാളികള്‍ക്കും തൊഴിലും വരുമാനവും ഇല്ലാതാകുന്നു. കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത അറുപത്തിയാറിന്റെ നിര്‍മാണപ്രവൃത്തികള്‍ ഒാച്ചിറയില്‍ നിന്ന് തുടങ്ങിയോടെ ‍സര്‍ക്കാര്‍ തീരുമാനം തേടുകയാണ് വ്യാപാരികള്‍. കരുനാഗപ്പളളിയിലെ സ്പെഷല്‍ തഹസില്‍ദാര്‍ ഒാഫിസിലേക്ക് യുണൈറ്റഡ് മര്‍ച്ചന്റ് ചേംബറിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. 

ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള  57 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത നാലുവരിയാക്കുന്നത്. രണ്ടായിരത്തിലധികം വ്യാപാരികളും അയ്യായിരത്തിലേറെ തൊഴിലാളികളും കുടിയൊഴിപ്പിക്കപ്പെടുന്നതായാണ് വ്യാപാരിസംഘടനകളുടെ കണക്ക്. 

MORE IN KERALA
SHOW MORE