പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി 'വിവരപ്പട്ടിക'; വേറിട്ട പ്രതിഷേധവുമായി കരാറുകാർ

road
SHARE

പൊതുമരാമത്ത് റോഡുകള്‍ പണിയുന്ന കോണ്‍ട്രാക്ടറുടെ പേരുവിവരം പരസ്യപ്പെടുത്തുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിലപാടിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ട്രാക്ടര്‍മാര്‍. കരാറുകാരുടെ പ്രശ്നങ്ങള്‍ അച്ചടിച്ച ബോര്‍ഡ് കാസര്‍കോട്ടെ PWD ഓഫിസിന് മുന്‍വശം സ്ഥാപിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. 

സദ്ദുദ്ദശേത്തില്‍ മന്ത്രി പറഞ്ഞതും ഭൂരിപക്ഷം ആളുകളും അംഗീകരിച്ചതുമായി വാക്കുകളിലെ അതൃപ്തി അറിയിക്കുകയാണ് കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിങ് ഏകോപന സമിതി. നിര്‍മാണപ്രവര്‍ത്തിയുടെ മുന്‍പും ശേഷവും നേരിേടണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ അക്കമിട്ട് നിരത്തി ബോര്‍ഡ് സ്ഥാപിച്ചാണ് പ്രതിഷേധം. 

രാഷ്ട്രീയപാര്‍ട്ടികള്‍ ഭീഷണിപ്പെടുത്തിയും അല്ലാതെയും വാങ്ങുന്ന പിരിവുതുക, പ്രവര്‍ത്തി തുടങ്ങുമ്പോഴും ശേഷവും ജനപ്രതിനിധികളുടെ പേരുകള്‍വച്ച് ഉദ്ഘാടനത്തിന് വേണ്ടി ചെലവാക്കേണ്ട തുക, ഇതെല്ലാം കാണിച്ചുകൊണ്ടാണ് വിവരപ്പട്ടിക എന്ന ബോര്‍ഡ് സ്ഥാപിച്ചത്.  നല്ല ഫലം ലക്ഷ്യമിട്ടുള്ള മന്ത്രിയുടെ നടപടികളെ പൂര്‍ണമായി അംഗീകരിക്കുന്നു. എന്നാല്‍ കരാറുകാരുടെ പ്രശ്നങ്ങള്‍ കൂടി കേള്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. 

MORE IN KERALA
SHOW MORE