വികസനമില്ലാതെ വികാസ്മാർഗ് റോഡ്; മുഴുവന്‍ കുഴിയും വെള്ളക്കെട്ടും

roadpond
SHARE

ആലപ്പുഴ–ചങ്ങനാശേരി റോഡില്‍ നിന്നുതുടങ്ങി കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സുപ്രധാന  പാതയാണ് വികാസ്മാര്‍ഗ് റോഡ്. റോഡ് എന്നൊക്കെ പേരിന് വിളിക്കാവുന്ന  ഈ പാതയില്‍  മുഴുവന്‍ കുഴിയും വെള്ളക്കെട്ടുമാണ്. 

ഈ റോഡ് ഇങ്ങനെയായിട്ട് വര്‍ഷങ്ങളായി. കുറെ നാളായി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു.. വെള്ളം ഇറങ്ങുമ്പോഴേക്കും കാല്‍നടയാത്ര പോലും പറ്റാത്തവിധത്തില്‍ റോഡ് തകര്‍ന്ന്  തരിപ്പണമാകും. ആലപ്പുഴ –ചങ്ങനാശേരി റോഡില്‍ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനില്‍ നിന്ന് തുടങ്ങുന്ന വികാസ് മാര്‍ഗ് റോഡ് ഉയര്‍ത്തിപ്പണിയണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് കേടു പറ്റുന്നത് പതിവായി. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്കുള്ള പാതയാണെങ്കിലും ആംബുലന്‍സ് പോലും ഇതുവഴി പോകാറില്ല.

എസി റോഡില്‍ നിന്ന്  ചമ്പക്കുളം പുളിങ്കുന്ന്, കാവാലം വഴി എംസി റോഡ് വരെ എത്താവുന്ന റോഡാണിത്. ഇതുവഴിയുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളും മാസങ്ങളായി നിര്‍ത്തിയിരിക്കുകയാണ്.അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക്  20 ലക്ഷംരൂപ അനുവദിച്ചിട്ട് ഒരുവര്‍ഷമായെങ്കിലും അതും നടന്നിട്ടില്ല.

MORE IN KERALA
SHOW MORE