അപകടക്കെണിയായി തിരുവനന്തപുരം നഗരമധ്യത്തിലെ റോഡിലെ കുഴി; പരാതി പറഞ്ഞിട്ടും നടപടിയില്ല

tvmkuzhi-3
SHARE

അപകടക്കെണിയായി തിരുവനന്തപുരം നഗരമധ്യത്തിലെ റോഡിലെ കുഴി.   നിരവധി യാത്രക്കാര്‍ക്ക് കുഴിയില്‍ വീണു പരുക്ക്. ഇന്നലെ വൈകുന്നേരം എട്ടു മണിക്കും പത്തുമണിയ്ക്കും ഇടയില്‍ മാത്രം അഞ്ചു ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. നിരവധി തവണ പരാതി പറഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കിന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

സെക്രട്ടറിയേറ്റില്‍ നിന്നു ഏറെ അകലെയല്ലാത്ത നഗര മധ്യത്തിലെ റോഡിലെ ഈ കുഴിയില്‍ വീണാണ് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നത്. കുഴിയില്‍ വീണു തെറിച്ചു വീഴുന്ന പലരും ഭാഗ്യം കൊണ്ടാണ് പിന്നാലെ വരുന്ന വാഹനത്തിനടിയില്‍ പെടാതെ രക്ഷപ്പെടുന്നതും. ശനിയാഴ്ചയും വീണു നിരവധിപേര്‍ക്ക് പരുക്കേറ്റിരുന്നു. സമീപത്തു താമസിക്കുന്നവരും, യാത്രക്കാരും കുഴിയുടെ വിവരം പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ല

ഇന്നലെ വൈകുന്നേരത്തെ കനത്ത മഴയില്‍  കുഴിയില്‍ വീണു നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. പിന്നീട്  നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ  പൊലീസുകാര്‍ എത്തി വാഹനം  വഴിതിരിച്ചു വിട്ടു

MORE IN KERALA
SHOW MORE