‘പെണ്ണിന്റെ ചെഞ്ചുണ്ടില്‍’; പ്രിയപ്പെട്ട ഗാനം; ബിച്ചു തിരുമലയെ അനുസ്മരിച്ച് പാടി പിജെ ജോസഫ്

bichuwb
SHARE

തനിക്കേറ്റവും പ്രിയപ്പെട്ട ഗാനമെഴുതിയ ബിച്ചു തിരുമലയുടെ ഗാനങ്ങൾ ഏറെ ഹൃദ്യമായവയെന്ന് കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ്. ഒട്ടേറെ നല്ല ഓർമകള്‍ മലയാളിക്ക് നൽകി. പെണ്ണിന്റെ ചെഞ്ചുണ്ടിൽ എന്നു തുടങ്ങുന്ന പാട്ടു പാടിയാണ് അദ്ദേഹം ബിച്ചു തിരുമലയെ അനുസ്മരിച്ചത്. 

ബിച്ചു തിരുമലയുെട അന്ത്യം ഇന്ന് പുലർച്ചെ തിരുവനന്തപുരത്തായിരുന്നു .   79 വയസായിരുന്നു. നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. അയ്യായിരത്തിലേറെ പാട്ടുകളെഴുതി. 1942 ഫെബ്രുവരി 13ന് ചേർത്തലയിലാണ് ജനനം. ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കാണ് ആദ്യം ഗാനം രചിച്ചതെങ്കിലും ആദ്യം പുറത്തിറങ്ങിയത് ‘അക്കല്‍ദാമയാണ്. 1981 ലും 1991ലും രണ്ടുവട്ടം സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 

MORE IN KERALA
SHOW MORE