നിയമവിദ്യാർഥിനിയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം: കെ സുധാകരൻ

ksudhakaran
SHARE

ആലുവയില്‍ നിയമവിദ്യാഥിനിയുടെ ആത്മഹത്യയില്‍  സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരോപണവിധേയനായ സി.ഐയെ പോലീസ് ആസ്ഥാനത്ത് കുടിയിരുത്തിയപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെപിസിസി സംഘടിപ്പിച്ച വനിതകളുടെ രാത്രി നടത്തം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പെന്നുപറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെമ്പാടും സ്ത്രീകളുടെ നിലവിളിയാണ് ഉയരുന്നതെന്ന് കെ. സുധാകരന്‍. സ്ത്രീകള്‍ക്കെതിരെ വാളയാര്‍ മുതല്‍ ആലുവ വരെ നീളുന്ന അതിക്രമങ്ങളുടെ പരമ്പരയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ തെറ്റുതിരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സുധാകരന്‍ .

കെപിസിസി ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച് മ്യൂസിയത്തിനടുത്ത് കെ. കരുണാകരന്റെ പ്രതിമയ്ക്കു മുന്നില്‍ രാത്രി നടത്തം സമാപിച്ചു.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. പെണ്‍മയ്ക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്..

MORE IN KERALA
SHOW MORE