‘കാഴ്ച ഇല്ല, മോഷ്ടിച്ച ആ ലാപ്ടോപ് തിരികെ തന്നുകൂടേ’: കരുണ കാത്ത് ഗവേഷക

blind-student
SHARE

കാഴ്ചപരിമിതയായ ഗവേഷക വിദ്യാര്‍ഥിയുടെ ലാപ്ടോപ്പ് മോഷണം പോയതോടെ പഠനം പാതിവഴിയിലായി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി സി.എസ് സായൂജ്യയാണ് കള്ളന്‍ കൊണ്ട് പോയ പഠനസാമഗ്രികളും കാത്തിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷിക്കുന്നുവെന്നാണ് സ്ഥിരം മറുപടി.

കള്ളന്‍ കവര്‍ന്നെടുത്തത് വെറും ലാപ്ടോപ്പ് ആയിരുന്നില്ല. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി സായൂജ്യയുടെ സ്വപ്നങ്ങളായിരുന്നു. നവംബര്‍ 3നാണ് കോഴിക്കോട് ബീച്ചില്‍ വെച്ച് സായൂജ്യയുടെ ലാപ്ടോപ്പും മറ്റ് പഠന സാമഗ്രികളും അടങ്ങിയ ബാഗ് മോഷണം പോയത്. കാഴ്‍ച്ചശക്തിയില്ലാത്തവര്‍ക്കായുള്ള സോഫ്റ്റ് വെയറുകളും ഗവേഷണത്തിന്‍റെ ഭാഗമായി ഒരു വര്‍ഷം ശേഖരിച്ച ജേര്‍ണലുകളും രേഖകളും നഷ്ടമായി. വിധി കാഴ്ച മറച്ചപ്പോള്‍ വെളിച്ചം നല്‍കിയത് പഠിക്കണമെന്ന ആഗ്രഹമാണ്. ആ വഴിയിലും ഇന്ന് ഇരുട്ട് മൂടി.

കോഴിക്കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു ഫലവുമില്ല. എച്ച്.പി കമ്പനിയുടെ ലാപ്ടോപ്പാണ് നഷ്ടപ്പെട്ടത്. ആരെങ്കിലും തന്‍റെ ലാപ്ടോപ്പ് വാങ്ങിയിട്ടുണ്ടെങ്കില്‍ ചെലവായ പണം നല്‍കാന്‍ തയ്യാറാണെന്നും സായൂജ്യ പറയുന്നു.  നിസ്സഹായതയോടെ ആരോ ഒരാളുടെ കരുണ കാത്തിരിക്കുകയാണ് ഈ വിദ്യാര്‍ഥിനി. അത് നിങ്ങളാണെങ്കില്‍ സഹായിക്കണം.

MORE IN KERALA
SHOW MORE