പട്ടാപ്പകൽ കടുവയും കാട്ടുപന്നിയും; വന്യജീവി ആക്രമണത്തിൽ വലഞ്ഞ് മലപ്പുറത്തെ മലയോരം

wildanimalattack-25
SHARE

മലപ്പുറത്തിന്‍റെ മലയോര മേഖലയില്‍ പതിവായി വന്യജീവികളുടെ ആക്രമണം. കാട്ടുപന്നികളടക്കമുളള മൃഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കൂടുതല്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

കാളികാവ് കറുത്തേനിയിലെ പിലാക്കല്‍ ഫൈസല്‍, മോയിക്കല്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റത്. ബൈക്കില്‍ വീട്ടിലേക്ക് പോകുബോള്‍ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു. 

കാളികാവ് മൂച്ചിക്കലില്‍ രണ്ടു കടകളും പന്നിയുടെ ആക്രമണത്തില്‍ തകര്‍ന്നു. പരിസരത്തുണ്ടായിരുന്ന നാട്ടുകാരും കടയുടമകളും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാന്‍ വനംവകുപ്പ് നിലവില്‍ നടത്തുന്ന ശ്രമംകൊണ്ടു മാത്രം കാര്യമില്ലെന്നും കൂടുതല്‍ കാര്യക്ഷമമായ ഇടപെല്‍ വേണന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു. കരുവാരകുണ്ട് അടക്കമുളള പ്രദേശങ്ങളില്‍ കടുവയുടെ അടക്കം ഭീഷണി തുടരുകയാണ്.

MORE IN KERALA
SHOW MORE