തരിപോലുമില്ല ടാറിന്റെ അംശം; അപകടക്കെണിയായി വൈക്കം- വെച്ചൂർ റോഡ്

vaikkom-25
SHARE

യാത്രക്കാരുടെ ജീവൻ അപഹരിക്കുന്ന വാരിക്കുഴിയാണ് വൈക്കം- വെച്ചൂർ റോഡ്. പത്ത് കിലോമീറ്റർ റോഡിൽ പത്തിലേറെ ഇടങ്ങളിൽ ടാറിന്റെ അംശം പോലുമില്ല. റോഡ് പുനർനിർമാണം കിഫ്ബിയെ ഏൽപ്പിച്ചതിന്റെ പേരിൽ അറ്റകുറ്റപ്പണി പോലും നടത്താതെ ജനങ്ങളുടെ ജീവൻ വെച്ച്  പന്താടുകയാണ് പൊതുമരാമത്ത് വകുപ്പ്. 

കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് വീതി കൂട്ടി നിർമിക്കാനാണ് പദ്ധതി.  സ്ഥലമേറ്റെടുപ്പ് പോലും  പൂർത്തിയാകാത്ത പദ്ധതി യാഥാർഥ്യമാകാൻ വർഷങ്ങളെടുക്കുമെന്ന് ഉറപ്പ്. അതുവരെ ഈ ഗതി തുടർന്നാൽ വൈക്കം വെച്ചൂർ റോഡ് ചോരക്കളമായി മാറും.

MORE IN KERALA
SHOW MORE