ട്രയൽ റൺ വിജയം; കുതിരാനിൽ രണ്ടുവരി ഗതാഗതം ഏർപ്പെടുത്തി

kuthirantrailne-25
SHARE

തൃശൂര്‍ കുതിരാന്‍ തുരങ്കത്തില്‍ രണ്ടുവരിഗതാഗതം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ കുരുക്കില്ലാതെ കടന്നുപോകുന്നതായി ട്രയല്‍ റണ്ണില്‍ ബോധ്യപ്പെട്ടതോടെയാണ് പരിഷ്ക്കാരം സ്ഥിരമാക്കിയത്. 

തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും ഇനി കുതിരാന്‍ തുരങ്കത്തിലൂടെതന്നെ കടന്നുപോകണം. നിലവിലെ ദേശീയപാത റോഡ് അടച്ചു. രണ്ടാം തുരങ്കത്തിലേയ്ക്കുള്ള വഴി ശരിയാക്കാനാണിത്. നിലവില്‍, പാലക്കാട് ഭാഗത്ത് നിന്ന് തൃശൂരിലേയ്ക്കുള്ള വാഹനങ്ങള്‍ മാത്രമാണ് ഒറ്റവരിയില്‍ കടത്തിവിട്ടിരുന്നത്. ഇനി, രണ്ടു വശത്തോട്ടും കുതിരാന്‍ തുരങ്കയാത്രയാണ്. തുരങ്കത്തില്‍ വാഹനങ്ങള്‍ മറികടക്കുന്നത് നിരോധിച്ചു. വാഹനങ്ങള്‍ തകരാറിലായാല്‍ എടുത്തു മാറ്റാന്‍ ക്രെയിന്‍ സംവിധാനം ഒരുക്കി. ഇരുപത്തിനാലു മണിക്കൂറും പൊലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ട്രയല്‍ റണ്‍ രാവിലെ പത്തു മണിയോടെ തുടങ്ങി. വാഹനങ്ങള്‍ സുഗമമായി കടന്നുപോയി. ട്രയല്‍ റണ്‍ വിജയമായതോടെ പരിഷ്ക്കാരം സ്ഥിരമാക്കാന്‍ പൊലീസ് തീരുമാനിച്ചു.

രണ്ടാം തുരങ്കം ഏപ്രിലില്‍ തുറക്കും. തൊണ്ണൂറ്റിയഞ്ചു ശതമാനം നിര്‍മാണ ജോലികളും പൂര്‍ത്തിയായി. രണ്ടാം തുരങ്കത്തില്‍ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള റോഡ് നേരെയാക്കലാണ് ഇനിയുള്ളത്. തുരങ്കങ്ങളില്‍ ഒന്ന് തുറന്നപ്പോള്‍തന്നെ കുതിരാനിലെ യാത്രാക്ലേശം പരിഹരിക്കപ്പെട്ടു.

MORE IN KERALA
SHOW MORE