'മോൾ കരളിന്റെ ഒരു ഭാഗം. ഞാനും പോകും'; ഉള്ളുലഞ്ഞ് മോഫിയയുടെ പിതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്

mofiya
SHARE

മകളുടെ അകാല മരണത്തിൽ ഉള്ളുലഞ്ഞ പിതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ബന്ധുക്കൾക്കും നാ‌‌ട്ടുകാർക്കും വേദനയായി. ഗാർഹിക പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ പിതാവു ദിൽഷാദാണു താൻ മകൾക്കൊപ്പം പോവുകയാണെന്നു കാണിച്ച് ഇന്നലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.

‘എന്റെ മോൾ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോൾ ഇപ്പോൾ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോൾക്കു തുണ. എന്തു പ്രശ്നമുണ്ടെങ്കിലും മോൾ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാൻ. മോൾക്കു സോൾവ് ചെയ്യാൻ പറ്റാത്ത എന്തു പ്രശ്നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവൻ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാൻ വിട്ടുകൊടുക്കാൻ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം’. ദിൽഷാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.

MORE IN KERALA
SHOW MORE