വഴി നിറയും കോഴിക്കോടൻ ചരിത്രം; മനോഹര കാഴ്ചയൊരുക്കി പാളയം സബ്​വേ

subway-25
SHARE

കോഴിക്കോടിനെ അടയാളപ്പെടുത്തുകയാണ് പാളയത്തെ സബ് വേയില്‍.  മനോഹരമായ കാഴ്ചകളാണ്  ഈ വഴി പോകുന്നവരെ കാത്തിരിക്കുന്നത്. ഏറെ കാലമായി അടച്ചിട്ട സബ് വേ ഉടന്‍   തുറക്കുകയാണ്. അതിനായുള്ള ജോലികള്‍ പുരോഗമിക്കുന്നു.

ഉരു നിര്‍മിക്കുന്ന തിരക്കിലാണ് കലാകാരന്‍.. ഇരുപത്തിരണ്ടായിരത്തിലധികം ആണികള്‍ ഉപയോഗിച്ചാണ് നിര്‍മാണം. മൂന്നു ദിവസമായി ഇതിന്റെ ജോലികള്‍ നടക്കുന്നു. അവസാന ഘട്ടത്തിലെത്തി. പാളയത്തെ സബ് വേയാണ് ഇങ്ങനെ കാഴ്ചകള്‍ നിറച്ച് മനോഹരമാക്കുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ് , സാമൂഹ്യ വിരുദ്ധര്‍ താവളമാക്കിയ ഇവിടം അടച്ചിട്ടതായിരുന്നു. ഇപ്പോള്‍ കോര്‍പറേഷന്‍ തുറക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നവീകരണം തുടങ്ങിയത്. 

കോഴിക്കോടിന്റെ സംസ്കാരവും ചരിത്രവും എല്ലാം ഇവിടെ കാണാം.എം.ടി, വൈക്കം മുഹമ്മദ് ബഷീര്‍, കുതിരവട്ടം പപ്പു, മാമുക്കോയ ,  കുറ്റിച്ചിറ പള്ളി, കല്ലായ് പുഴ , അങ്ങനെ കോഴിക്കോടിനെ അടയാളപ്പെടുത്തിയതെല്ലാം.  കോഴിക്കോട്ടെ ഹോട്ടലുകളുടെ ഒരു ലിസ്റ്റും ഇവിടെയുണ്ട്.ബീച്ചിലേതിനു സമാനമായി കോഴിക്കോടിനോള്ള ഇഷ്ടവും ഇവിടുത്തെ ചുമരില്‍ ഇടം പിടിച്ചു..ചിത്രപണികള്‍ ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കും. ഒരു ഭാഗം ആര്‍ട്ട് ഗാലറിയാണ്.  സബ് വേയിലൂടെ നടന്നു പോകുന്നവര്‍ക്ക് കണ്ണിനും മനസിനും കുളിന്‍മ നല്‍കുന്ന കാഴ്ചകള്‍ തന്നെയാകും ഇവിടെ ഉണ്ടാകുക. സബ് വേക്ക് പുറത്തെ ചുമരിലും ചിത്രങ്ങളുണ്ട്.

MORE IN KERALA
SHOW MORE