സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളിൽ യെലോ അലർട്ട്

rain
SHARE

സംസഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പതിനൊന്നു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വരുന്ന 12 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്ക, തെക്കന്‍തമിഴ്നാട് തീരത്തേക്കാണ് ഇതു നീങ്ങുന്നത്. ഇതിന്‍റെ സ്വാധീനത്തില്‍ സംസ്ഥാനത്ത്  ഞായറാഴ്ച വരെ പരക്കെ മഴ ലഭിക്കും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.  

MORE IN KERALA
SHOW MORE