പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം; നെഞ്ചുറപ്പോടെ വര്‍ഗീസ്: വൈറല്‍

varghese-viral
SHARE

പ്രായം തളര്‍ത്താത്ത പോരാട്ട വീര്യം. നിയമവിദ്യാര്‍ഥി മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ കണ്ട കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സമരവീഥിയില്‍ കോണ്‍ഗ്രസിന്‍റെ പതാക കയ്യിലേന്തി ജലപീരങ്കിയുടെ മുന്നില്‍ നെഞ്ചുറപ്പോടെ നില്‍ക്കുന്ന വര്‍ഗീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് പ്രയോഗിച്ച ജലപീരങ്കിക്കും ടിയര്‍ ക്യാസിനും മുന്നിലാണ് പതാകയേന്തി വര്‍ഗീസ് പ്രതിഷേധിക്കുന്നത്. അങ്കമാലി അയ്യമ്പുഴ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വർഗീസ് കുന്നത്തുപറമ്പനാണ് ആലുവയില്‍ ഇന്ന് നടന്ന സമരത്തിലെ താരം. മനോരമ ന്യൂസ് ക്യാമറാമാന്‍ മഹേഷ് പോലൂര്‍ പകര്‍ത്തിയ വര്‍ഗീസിന്‍റെ വിഡിയോ കാണാം: 

ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥന്‍, ടോണി ചമ്മണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീസിന്റെ ചിത്രം പങ്കുവെച്ചു. തല നരയ്ക്കുവതല്ലെന്റെ വാർദ്ധക്യം; തല നരക്കാത്തതല്ലെന്‍ യുവത്വവും എന്ന കവിതാശകലം ചേര്‍ത്താണ് വര്‍ഗീസിന്റെ ചിത്രം പ്രചരിക്കുന്നത്.

MORE IN KERALA
SHOW MORE