കോടികൾ അനുവദിച്ചിട്ടും കുഴി മാത്രമായി ഒരു റോഡ്; നടുവൊടിച്ച് യാത്ര

nelladu-road-03
SHARE

നിര്‍മാണത്തിന് കോടികള്‍ അനുവദിച്ചിട്ടും റോഡിന്റെ സ്ഥാനത്ത് കുഴിമാത്രമുള്ള ഒരു റോഡുണ്ട് എറണാകുളത്ത്. കിഴക്കമ്പലം , നെല്ലാട് റോഡാണ് പത്തുവര്‍ഷമായി മഴയില്ലെങ്കില്‍ വന്‍ കുഴി. അടിതട്ടാതെ വണ്ടി കൊണ്ടുപോകണമെങ്കില്‍ അസാധ്യ മെയ് വഴക്കം വേണം. കിഴക്കമ്പലം മുതല്‍ നെല്ലാടുവരെ പതിന്നാല് കിലോമീറ്ററോളം ഇതാണ് സ്ഥിതി. മഴ പെയ്താല്‍ കുഴിയെവിടെയെന്നറിയാന്‍ ഗണിച്ചുനോക്കിയാലും കഴിയില്ല.

കിഫ്ബി പദ്ധതിയില്‍പ്പെടുത്തി മൂന്ന് റോഡുകള്‍ക്ക് ഒറ്റ ടെന്‍ഡര്‍ വിളിച്ചു. ആകെ തുക മുപ്പത്തിരണ്ടര കോടി രൂപ. കേസും നടപടികളുമായി ആദ്യ രണ്ടെണ്ണം പൂര്‍ത്തിയാക്കി. ഓരോ സമയത്തും ഓരോ സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ഈ റോഡുമാത്രം ബാക്കിയിട്ടു. പ്രതിഷേധിച്ചും പരാതി പറഞ്ഞും മടുത്ത ജനത്തിന്റെ ദുരിതം ഇനി ആരു കാണും.

MORE IN KERALA
SHOW MORE