നിയമവിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതിഷേധങ്ങളിൽ നിറഞ്ഞ് ആലുവ പൊലീസ് സ്റ്റേഷൻ

Protest
SHARE

നിയമവിദ്യാർഥിനിയുടെ ആത്മഹത്യയ്ക്ക്  ഇടവരുത്തിയ ആലുവ സി.ഐ. സി.എല്‍.സുധീറിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ നിറഞ്ഞ് ആലുവ പൊലീസ് സ്റ്റേഷൻ. നടപടിയാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച അൻവർ സാദത്ത് എം.എൽ.എയ്ക്ക് പിന്തുണയുമായി ബെന്നി ബെഹ്നാൻ എം.പിയും, ഡി.സി.സി. പ്രസിഡന്റുമെത്തി. സി.ഐയെ രക്ഷപെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി എം.എൽ. എ. ആരോപിച്ചു.രാവിലെ എം.എൽ. എ. അൻവർ സാദത്ത് എം എൽ. എ. ഒറ്റയ്ക്കാണ് പൊലീസ് സേറ്റഷനുമുന്നിൽ സമരം ആരംഭിച്ചത്.

പിന്തുണയുമായി ബെന്നി ബെഹ്നാൻ എം.പിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെ പ്രതിഷേധം മൂർച്ചിച്ചു. ഗേറ്റ് തുറന്ന് അകത്ത് കടക്കാൻ പ്രവർത്തകർ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടവരുത്തി.എസ്.പിയും , ഡി.ഐ.ജിയും സ്റ്റേഷനിലേക്കെത്തിയതോടെ സംഘമായി പ്രതിഷേധക്കാരുമെത്തി. വാഹനം തടയാൻ ശ്രമിച്ചത് സംഘർഷത്തിന്റെ വ്യാപ്തിയും കൂടി.നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചു.അതോടെ സ്റ്റേഷനിലുള്ളിലെ പ്രതിഷേധം തെരുവിലേയ്ക്കായി.

റോഡുപരോധിച്ച സമരക്കാർ ടയർ കത്തിച്ചു. മുദ്രാവാക്യം വിളിച്ചു.ഉന്നത ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും തീരുമാനം ആയില്ല. നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.

MORE IN KERALA
SHOW MORE