മലപ്പുറത്ത് പന്നി വിളമ്പിയെങ്കിൽ നിങ്ങള്‍ ഡിവൈഎഫ്ഐ‌; അല്ലെങ്കില്‍..: നടന്‍റെ കുറിപ്പ്

dyfi-hareesh
SHARE

ഹലാല്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാനമാകെ ഫുഡ് ഫെസ്റ്റ് നടത്തി ഡിവൈഎഫ്ഐ. ഭക്ഷണത്തിൽ വർഗ്ഗീയ വിഷം കലർത്തുന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെയാണ് സമരം. ഇതിനിടെ, വേറിട്ട ചോദ്യവുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തി. മലപ്പുറത്തും കോഴിക്കോടും പോർക്ക് വിളമ്പിയോ എന്നാണ് നടൻ ഹരീഷ് പേരടി ഉന്നയിക്കുന്ന ചോദ്യം. 'മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണ്...അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്'. പേരടി കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം: ഡിവൈഎഫ്ഐയോട് ഒരു ചോദ്യം... മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു...മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്ഐയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല..മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണ്...അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്...മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്...ലാൽ സലാം. എന്നാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.

സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ നടത്തിയ ഫുഡ് ഫെസ്റ്റിൽ എറണാകുളം ജില്ലയില്‍ പോര്‍ക്ക് അടക്കം വിളമ്പിയിരുന്നു. ഇത് ഉന്നയിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ എന്ന ബാനർ ഉയർത്തിയാണ് ഫുഡ് സ്ട്രീറ്റ് എന്ന പേരിൽ പെരുമ്പാവൂരില്‍ ഫുഡ് ഫെസ്റ്റ് നടത്തിയത്. 

ഡിവൈഎഫ്ഐ ഫുഡ്‌സ്ട്രീറ്റ്‌ തിരുവനന്തപുരത്തു എഎ റഹീം ഉദ്ഘാടനം ചെയ്തു. മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി.  

MORE IN KERALA
SHOW MORE