ശാപമോക്ഷം കാത്ത് കോഴിക്കോട് പേരാമ്പ്ര കൂരാച്ചുണ്ട് റോഡ്; ദുരിതപാത

road-perambra
SHARE

വര്‍ഷങ്ങളായി ശാപമോക്ഷം കാത്തുകിടക്കുകയാണ് കോഴിക്കോട് പേരാമ്പ്ര കൂരാച്ചുണ്ട് റോഡ്. കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള മലയോര പാത പൊട്ടിപൊളിഞ്ഞിട്ടും നവീകരണം എങ്ങും എത്തിയില്ല. മുന്‍ മന്ത്രിയുടെ മണ്ഡലത്തിലാണ് നാട്ടുകാരുടെ നടുവൊടിക്കുന്ന ഈ ദുരിതപാത.

ടൂറിസം വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയാന്‍. കക്കയം വിനോദ സ‍ഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡാണ് ഈ കാണുന്നത്. ഒരു മഴ പെയ്താല്‍ ചെളിക്കുണ്ടാകുന്ന പി.ഡബ്യൂ.ഡി റോഡ്. വര്‍ഷങ്ങളായി ഈ പാത താണ്ടിയാണ് ജനങ്ങളുടെ ദുരിതയാത്ര.

മുന്‍ മന്ത്രികൂടിയായ എം.എല്‍.എ ടി പി രാമകൃഷ്ണന്‍റെ മണ്ഡലത്തിലാണ് ഈ ആവസ്ഥ. കൊട്ടിഘോഷിച്ച് തുടങ്ങിയ റോഡ് 

നവീകരണം വെറും പ്രഹസനമെന്നാണ് ആക്ഷേപം. റോഡിന് ഇരുവശത്തുമായി പൈപ്പിടല്‍ കൂടി ആരംഭിച്ചതോടെ സഹസിക യാത്ര നടത്തുകയാണ് ജനങ്ങള്‍.

MORE IN KERALA
SHOW MORE