എ പ്ലസ് കിട്ടിയവർക്കും പ്ലസ് വൺ പ്രവേശനമായില്ല; സമ്മതിച്ച് മന്ത്രി ശിവന്‍കുട്ടി

ministerwb
SHARE

രണ്ടാം ഘട്ട അലോട്ട്മെൻറ് പൂർത്തിയായപ്പോൾ മുഴുവൻ എ പ്ലസ് കിട്ടിയവർക്ക് ഇനിയും പ്ലസ് വൺ പ്രവേശനം കിട്ടിയില്ലെന്ന് സമ്മതിച്ച് മന്ത്രി വി.ശിവൻകുട്ടി. ഫുൾ എ പ്ലസ് ലഭിച്ച 5812 പേർക്കാണ് ഇനി  പ്രവേശനം ലഭിക്കാനുള്ളതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. സീറ്റു കുറവുള്ള താലൂക്കുകളിൽ കൂടുതൽ സീറ്റുകൾ അനുവദിച്ച് എല്ലാവർക്കും പ്രവശനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സയൻസിന് താൽക്കാലിക ബാച്ച് അനുവദിക്കും.

പ്ലസ് വൺ സീറ്റിലെ കുറവും മുഴുവൻ എ പ്ലസ് കിട്ടിയവർക്കുപോലും ഉപരി പഠത്തിന് ചേരാൻ കഴിയാത്ത അവസ്ഥയും സഭാതലത്തിൽ തന്നെ സർക്കാർ വ്യക്തമാക്കി.സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പൂർത്തിയാകുന്നതോടെ ഇനിയും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത 5812 ഫുൾ എപ്ലസ് കിട്ടിയവർക്ക് പ്രവേശനം ലഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. താലൂക്ക്  അടിസ്ഥാനത്തിൽ സീറ്റൊഴിവുകളുടെ പട്ടികഎടുത്തു.മുൻപ് ആനുപാതികമായി സീറ്റ് വർധിപ്പിക്കാത്ത ജില്ലകളിൽ 10 മുതൽ 20 ശതമാനം വരെ വർധന നൽകും.അടിസ്ഥാന സൗകര്യമുളള എയിഡഡ് അൺ എയിഡഡ് സ്കൂളുകളിൽ ആവശ്യമുള്ളതിൻ്റെ 20 ശതമാനം മാനേജുമെൻ്റ് സീറ്റിന് നൽകും.

പൊതുമെറിറ്റും 20 ശതമാനം വരെ വർധിപ്പിക്കും സീറ്റ് വർധനയിലൂടെ പരിഹാരമുണ്ടായില്ലെങ്കിൽ  താൽകാലിക ബാച്ച് അനുവദിക്കും.സയൻസ് ഗ്രൂപ്പിലാണ് താൽക്കാലിക ബാച്ച്.പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്, തിരുവനന്തപുരം എന്നിവങ്ങളിൽ ആവശ്യാനുസരണം സീറ്റ് കൂട്ടി. താൽകാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി  അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...