തിരികെയെത്തുന്നു പതിയെ ആരവങ്ങളിലേക്ക്; സജീവമാകാൻ കാത്ത് ക്യാംപസുകൾ

maharajacollege
SHARE

ക്ലാസുകള്‍ തുടങ്ങിയെങ്കിലും പതിവ് ആരവമില്ലാതെ എറണാകുളം മഹാരാജാസ് കോളജ്. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളും, ഒന്നാം വര്‍ഷ പി.ജിക്കാരും ആദ്യദിനം എത്തിയില്ല. അടുത്തയാഴ്ചയോടെ മധ്യകേരളത്തിലെ ക്യാംപസുകള്‍ സജീവമാകും.

ക്യാംപസിലെ നിഴല്‍ചിത്രങ്ങള്‍ക്ക് നിറംവച്ച് തുടങ്ങിയിരിക്കുന്നു. തണല്‍ മരങ്ങള്‍ക്ക് ചുവട്ടില്‍ കൂട്ടംചേരലുകള്‍. ക്ലാസ് മുറികളിലെ ലെക്ചറുകള്‍. വടിവൊത്ത അക്ഷരങ്ങളില്‍ കോറിയിടുന്ന നോട്ടുകള്‍. പരീക്ഷകളും ലാബുമായി പി.ജി. വിദ്യാര്‍ഥികള്‍.

എങ്കിലും എന്തൊക്കെയോ ഒരു കുറവുപോലെ. ഇതിനുമപ്പുറമാണ് ക്യാംപസിന്റെ പ്രതീക്ഷകള്‍. സെല്‍ഫികള്‍പ്പുറം കലാലയം ചങ്കിനുള്ളിലെ ഫ്രയിമിലാക്കാന്‍ കാത്തിരിക്കുകയാണ് ഇവര്‍.

MORE IN KERALA
SHOW MORE
Loading...
Loading...