സിയാല്‍ ജലവൈദ്യുതോല്‍പാദന രംഗത്തേയ്ക്ക്; നിലയം ഇരുവഴിഞ്ഞിപ്പുഴയിൽ

cialwb
SHARE

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി സിയാല്‍ ജലവൈദ്യുതോല്‍പാദന രംഗത്തേയ്ക്ക്. കോഴിക്കോട് ജില്ലയിലെ അരിപ്പാറ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാല്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്. നിലയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ ആറിന് നിര്‍വഹിക്കും.

ഇതാണ് ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ മുപ്പത് മീറ്റര്‍ വീതിയില്‍ തടയണ കെട്ടി സിയാല്‍ സ്ഥാപിച്ചിരിക്കുന്ന ജലവൈദ്യുത പദ്ധതി. സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ആശയം പ്രാവര്‍ത്തികമാക്കിയ ശേഷമാണ് സിയാല്‍ ജലവൈദ്യുതോല്‍പാദന രംഗത്തേയ്ക്കും കടന്നിരിക്കുന്നത്. സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയ പ്രകാരം സിയാലിന് അനുവദിച്ചു കിട്ടിയതാണ് ഈ പദ്ധതി. 4.5 മെഗാവാട്ടാണ് ശേഷി. നിലയം സ്ഥാപിക്കുന്നതിനായി 32 സ്ഥലമുടമകളില്‍ നിന്നായാണ് അഞ്ച് ഏക്കര്‍ സ്ഥലം സിയാല്‍ ഏറ്റെടുത്തത്. പുഴയില്‍ തടയണ സ്ഥാപിച്ച് അവിടെ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള അരിപ്പാറ പവര്‍ഹൗസിലേക്ക് പെന്‍സ്റ്റോക്ക് പൈപ്പ് വഴി വെള്ളമെത്തിച്ചാണ് വൈദ്യുതി ഉല്‍പാദനം. കോവിഡ് പ്രതിസന്ധിയ്ക്കിടയിലും അതിവേഗമാണ് സിയാല്‍ പദ്ധതി പൂര്‍ത്തീകരിച്ചത്.

അണകെട്ടി വെള്ളം സംഭരിച്ച് നിര്‍ത്താതെ നദീജല പ്രവാഹത്തെ മാത്രം ആശ്രയിച്ചാണ് വൈദ്യുതി ഉല്‍പാദനം. പൂര്‍ണതോതില്‍ ഒഴുക്കുള്ളതിനാല്‍ പ്രതിദിനം1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും.  14 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി തല്‍സമയം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നല്‍കും. പദ്ധതിയുടെ പരീക്ഷണ പ്രവര്‍ത്തനം ഒക്ടോബര്‍ ആദ്യം തുടങ്ങിയിരുന്നു. നവംബര്‍ ആദ്യവാരത്തോടെ വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാന്‍ കഴിയും. 

MORE IN KERALA
SHOW MORE
Loading...
Loading...