കെടുതിയും അവഗണനയുടെ വേദനയും; ഭാരതിയും കുടുംബവും മുട്ടാത്ത വാതിലുകളില്ല

bharathiwb
SHARE

വെള്ളപ്പൊക്കക്കെടുതികള്‍ക്കൊപ്പം സര്‍ക്കാരിന്‍റെ അവഗണനയുടെ വേദനയും ഉള്ളിലൊതുക്കുകയാണ് കാന്‍സര്‍ രോഗിയായ ഭാരതിയെന്ന വീട്ടമ്മ. ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്തിലെ കുരീത്തറ ഇടത്തോപ്പില്‍ ഭാരതി ഒരു വീടിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല.  ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന വീട്ടില്‍ ജീവന്‍പണയം വച്ച് കഴിയുകയാണ് ഭാരതിയും കുടുംബവും.

ആലപ്പുഴ പള്ളിപ്പാട് കുരീത്തറ ഇടത്തോപ്പില്‍ ഭാരതിയെന്ന വീട്ടമ്മയാണിത്. വര്‍ഷങ്ങളായി കാന്‍സര്‍  ചികില്‍സയില്‍ കഴിയുന്ന ആള്‍. ഏതുനിമിഷവും തകരാവുന്ന വീട്ടിലാണ് താമസം,  36 കൊല്ലം മുന്‍പ്  ആറായിരം രൂപ വീതം ഭവന നിര്‍മാണത്തിന് ‍സര്‍ക്കാര്‍ നല്‍കിയപ്പോള്‍ അതുപയോഗിച്ച്  നിര്‍മിച്ച വീടാണിത്. കെട്ടുറപ്പുള്ള വീടിനായി ഭാരതി  മുട്ടാത്ത വാതിലുകളില്ല, ലൈഫ് പദ്ധതിയിലുള്‍പ്പെടെ അപേക്ഷ  നല്‍കി. പക്ഷേ വീട് മാത്രം കിട്ടിയില്ല, അതിന്‍റെ കാരണവും അറിയില്ല.

കനത്തമഴയില്‍ വീടിനുചുറ്റും വെള്ളക്കെട്ടാണ്. മഴയെത്തിയാല്‍ രാത്രിയില്‍ അയല്‍പ്പക്കത്തെ വീടുകളിലാണ് ഇവരുടെ ഉറക്കം . ഭാരതിയുടെ മകന്‍ മുംബൈയില്‍ വര്‍ക്ക്ഷോപ്പ് ജോലിക്കാരനാണ്.  ജോലി നഷ്ടമായതിനാല്‍ വൈകാതെ നാട്ടിലെത്തും. മകന്‍റെ ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടക്കും നാലു പേരാണ് ഈ വീട്ടില്‍ കഴിയുന്നത്. തന്‍റെ രോഗമൊ, വീടിനുചുറ്റിലുള്ള വെള്ളക്കെട്ടോ ഒന്നുമല്ല 67 കാരിയായ ഈ വീട്ടമ്മയെ വിഷമിപ്പിക്കുന്നത്. സുരക്ഷിതമായ ഒരു വീടില്ലാത്തതിന്‍റെ സങ്കടം മാത്രം.

അക്കൗണ്ട് വിവരങ്ങള്‍

----------------

NAME- BHARATHI.K.K

AC/ NO- 13960100095546

IFSC - FDRL0001396

FEDERAL BANK

HARIPPAD

MORE IN KERALA
SHOW MORE
Loading...
Loading...