സ്കൂൾ ബസുകളുടെ നികുതി ഒഴിവാക്കുന്നതിൽ ഉത്തരവായില്ല; പ്രതിസന്ധി

schoolbus-24
SHARE

സ്കൂള്‍ ബസുകളുടെ നികുതി ഒഴിവാക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാകാത്തതിനാല്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ കഴിയാതെ സ്കൂള്‍ അധികൃതര്‍. നിലവില്‍ കോഴിക്കോട് ജില്ലയില്‍ അന്‍പത് ശതമാനത്തില്‍ താഴെ ബസുകള്‍ മാത്രമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയത്. 

സ്കൂള്‍ ബസുകളുടെ  2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചത്.  എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി ആര്‍ടിഒ ഓഫീസുകളിലെത്തുമ്പോള്‍ വലിയ തുകയാണ്  പറയുന്നത്. ഒരു ബസിനു ഇരുപതിനായിരത്തിനു മുകളില്‍ അടയ്ക്കണം. ഒന്നര വര്‍ഷം നിരത്തിലിറക്കാത്തതിനാല്‍ അറ്റകുറ്റപണികള്‍ ചെയ്യാനുണ്ട്.അതിനൊപ്പം ഈ തുക  ബുദ്ധിമുട്ടാണ്.

സ്കൂള്‍ ബസുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ വേണ്ടി മാത്രം ജില്ലയില്‍ ഒരു ദിവസം മാറ്റിവച്ചു. എന്നാല്‍ ഒരു ബസുപോലും ഇവിടെ എത്തിച്ചില്ല. നികുതി ഒഴിവാക്കി നല്‍കുന്നതിന്റെ  ഉത്തരവ് ഇറങ്ങിയാല്‍ അടച്ച തുക തിരികെനല്‍കാമെന്നും മോട്ടോര്‍ വാഹന വകുപ്പ്  പറയുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...