തളർന്നപ്പോൾ തള്ളിപ്പറഞ്ഞവർക്കുള്ള മറുപടി ഈ 1000 ചെറുപ്പക്കാര്‍: സുധാകരൻ

sudakaran-tweet
SHARE

വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിൽ അംഗത്വം എടുത്തവർക്ക് നേതൃത്വം വൻസ്വീകരണമാണ് ഇന്ന് എറണാംകുളത്ത് ടൗൺ ഹാളിൽ നൽകിയത്. ഇതിന് പിന്നാലെ പരിപാടിയുടെ ചിത്രങ്ങൾ പങ്കിട്ട് ആശംസാകുറിപ്പിട്ട് നേതാക്കളും രംഗത്തെത്തി. അതേസമയം വീഴ്ചയിൽ ഒപ്പം നിൽക്കാതെ കാലുമാറിയവരെ ഉന്നമിട്ട് വിമർശിച്ച് െകാണ്ടായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ കുറിപ്പ്.

‘ഈ പാർട്ടിയിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച്, പാർട്ടി ഒന്ന് തളർന്നപ്പോൾ, പാർട്ടിയെ തള്ളിപ്പറഞ്ഞു പോയ അധികാര മോഹികൾക്ക് ഞങ്ങൾ നൽകുന്ന മറുപടിയാണ്  കോൺഗ്രസിന്റെ ത്രിവർണ പതാകയുമായി നിൽക്കുന്ന ഈ 1000 ചെറുപ്പക്കാർ!’ സുധാകരൻ കുറിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...