കുട്ടികളുണ്ടെന്ന ആക്ഷേപം വ്യാജമെന്ന് അജിത്ത്; തെളിവുകളുമായി പൊരാടാനുറച്ച് അനുപമ

anupama-ajith
SHARE

കുഞ്ഞിനെ അനധികൃതമായി ദത്ത് നല്കിയ കേസില്‍ പൊലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമെതിരെ തെളിവുകളുമായി അമ്മ അനുപമ. കുട്ടിയെ തട്ടിയെടുത്തതിന്റെ വിശദ വിവരങ്ങള്‍ ഏപ്രിലില്‍ത്തന്നെ പരാതിയായി നല്കിയിട്ടും പൊലീസും സിഡബ്ളുസിയും അനങ്ങിയില്ല. ആദ്യവിവാഹത്തില്‍ തനിക്ക് കുട്ടികളുണ്ടെന്ന ആക്ഷേപം വ്യാജമെന്ന് പങ്കാളി അജിത്തും പ്രതികരിച്ചു. കുഞ്ഞിന്‍റെ ജനന റജിസ്റ്റര്‍ രേഖകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.  

കുട്ടിയെ കാണാനില്ലെന്ന കാര്യം ആദ്യ പരാതിയില്‍ ലഭിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വീഴ്ചയില്ലെന്നുമുളള  സിററി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ വാദമാണ്  പൊളിയുന്നത്. വീട്ടില്‍ നിന്നും സര്‍ട്ടിഫിക്കററുകള്‍ തിരികെകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്  ആദ്യ പരാതി നല്കിയത്  ഏപ്രില്‍മാസം 15 ന്. നാലു ദിവസം കഴിഞ്ഞ് ഏപ്രില്‍ 19 ന് കുട്ടിയെ തട്ടിയെടുത്തുവെന്ന പരാതി നല്കി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നിന്ന് നല്കിയ റസീപ്റ്റ് കാണുക. കുഞ്ഞിനെ തിരികെ നല്കുന്നത് സംബന്ധിച്ച പരാതിയെന്ന് വ്യക്തമായും പറയുന്നു. തുടര്‍ന്ന്് ഡിജിപിക്കും പരാതി നല്കി. 

പരാതി നല്കുമ്പോള്‍ കുട്ടിയെവിടെയെന്ന് പോലും അനുപമയ്ക്ക് വ്യക്തയില്ലെന്നായിരുന്നു സിഡബ്ളുസി ചെയര്‍പേഴ്സണ്‍ അഡ്വ എന്‍ സുനന്ദയുടെ വാദം. എല്ലാ രേഖകളും കൈയിലുണ്ടെന്ന് പറഞ്ഞ് പരാതി നല്കാനായി ഏപ്രില്‍ 22ന്  സുഹൃത്ത് സമയം ചോദിച്ച് വിളിക്കുന്നതിന്റെ ഫോണ്‍ രേഖകള്‍ അനുപമ പുറത്തു വിട്ടു.

ചെയര്‍പേഴ്സന്റെ വാട്സാപ്പ് നമ്പറിലും രേഖകള്‍ അയച്ചു നല്കി. ഏപ്രിലില്‍ ഈ പരാതികള്‍ നല്കുമ്പോള്‍ ശിശുക്ഷേമ സമിതിയില്‍ കുട്ടി സുരക്ഷിതനായിരുന്നു.  ഇടപെടാനുളള സുവര്‍ണാവസരമാണ് പൊലീസും സി ഡബ്ളു സിയും പാഴാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍. സൈബര്‍ ആക്രമണങ്ങളോട് അനുപമയുടെ പങ്കാളി അജിത്തിന്റെ പ്രതികരണം ഇങ്ങനെഅന്വേഷണത്തിന്റെ ഭാഗമായി കാട്ടാക്കടയിലെ സ്വാകാര്യ ആശുപത്രിയിലെയും പഞ്ചായത്തിലെയും കുഞ്ഞിന്റ ജനനരേഖകള്‍ പൊലീസ് ശേഖരിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...