ടെക്സ്പെക്റ്റേഷന്‍ നാലാം പതിപ്പ്; അധ്യാപകരെ വാഴ്ത്തി കേന്ദ്രവിദ്യാഭ്യാസ മന്ത്രി

manorama-tech
SHARE

കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ മറികടക്കാന്‍ രാജ്യത്തെ എല്ലാ അധ്യാപകരും നടത്തിയ പരിശ്രമത്തെ അഭിനന്ദിച്ച് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍. കേരളത്തിന്‍റെ ഡിജിറ്റല്‍ ഉച്ചകോടിയായ മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍ എജ്യൂക്കേറ്റ് ‍ഡിജിറ്റല്‍മീറ്റ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ നോളജ് സൂപ്പര്‍ പവറാക്കി മാറ്റാന്‍ ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കഴിയുമെന്ന് ടെക്സ്റ്റ് പെക്റ്റേനില്‍ പങ്കെടുത്ത കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത്ത് നാരായണ്‍ പറഞ്ഞു.

 ഓണ്‍ലൈന്‍ പഠന രംഗത്തെ പുത്തന്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍ എജ്യൂക്കേറ്റ് ‍ഡിജിറ്റല്‍മീറ്റിന്‍റെ പുത്തന്‍ പതിപ്പ് നടക്കുന്നത്. ഡിജിറ്റല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ കോവിഡ് വെല്ലുവിളിയെ നേരിട്ട അധ്യാപകരെ പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് കാലത്ത് അവസരത്തിനൊത്തുയര്‍ന്ന അധ്യാപകര്‍ പുതിയ സാങ്കേതിക സാധ്യതകള്‍ പഠിച്ചെടുത്ത്് അധ്യാപനത്തില്‍ അവ നടപ്പാക്കി. ഡിജിറ്റല്‍ വേര്‍തിരിവ് ഒഴിവാക്കിയാല്‍ മാത്രമേ ഓണ്‍ൈലന്‍ വിദ്യാഭ്യാസത്തിന്‍റെ പ്രയോജനം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉറപ്പാക്കാനാകൂ എന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. 

സാങ്കേതിക വിദ്യ വിദ്യാഭ്യാസരംഗത്ത് സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിച്ചെന്ന് ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംസാരിച്ച കര്‍ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.അശ്വത്ത് നാരായണ്‍ പറഞ്ഞു. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ് ചന്ദ് , ബിസിനസ് ബ്ലോഗിഗ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരുബ ശങ്കര്‍, മനോരമ ഓണ്‍ലൈന്‍ സിഇഒ മറിയം മാമ്മന്‍ മാത്യു എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. ടെക്സ്പെക്റ്റേഷന്‍ എജ്യൂക്കേറ്റ് ഡിജിറ്റല്‍ മീറ്റില്‍. ടെക് കമ്പനി േമധാവികളും സ്റ്റാര്‍ട് അപ് മേധാവികളും  സാങ്കേതിക വിദഗ്ധരും സര്‍വകലാശാല അധ്യാപകരുമാണ് പങ്കെടുക്കുന്നത്. എട്ട് സെഷനുകളിലായി ഇരുപതിലധികം പ്രഭാഷകരും ആയിരത്തിലധികം പ്രതിനിധികളും ഉണ്ടാകും

MORE IN KERALA
SHOW MORE
Loading...
Loading...