ആര്‍എസ്എസിന്‍റെ ചങ്കിലും കമ്മ്യൂണിസ്റ്റ് ചുവപ്പെന്ന് നേതാവ്; ആശയങ്ങൾ ഇടതെന്ന് വാദം

rsscommunisom
SHARE

ആര്‍എസ്എസിന്‍റെ ചങ്കിലും കമ്മ്യൂണിസ്റ്റ് ചുവപ്പുണ്ടെന്ന് സംഘടനയിലെ രണ്ടാമന്‍. ആര്‍എസ്എസിന്‍റെ പല ആശയങ്ങളും ഇടത് സ്വഭാവമുള്ളതാണെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ പറഞ്ഞു. ആര്‍എസ്എസ് വലതുപക്ഷ സംഘടനയല്ല. പൂര്‍ണ അര്‍ഥത്തിലുള്ള കമ്മ്യൂണിസം മരിച്ചുകഴിഞ്ഞ‍ുവെന്നും ഹൊസബാലെ പറഞ്ഞു.  

ഇടത്, വലത്, പശ്ചാത്യം, പൗരസ്ത്യം തുടങ്ങിയ വ്യത്യാസങ്ങള്‍ ലോകത്ത് ഇല്ലാതായെന്നും എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണെന്നും ദത്താത്രേയ ഹൊസബലെ. ആര്‍എസ്എസ് നേതാവ് റാം മാധവിന്‍റെ പുസ്തകപ്രകാശനച്ചടങ്ങിലായിരുന്നു പരാമര്‍ശം. ഹിന്ദുത്വം എന്നത് ഇടതോ, വലതോ പക്ഷത്തുള്ള ആശയമല്ലെന്ന് ദത്താത്രേയ ഹൊസബലെ പറഞ്ഞു. ആര്‍എസ്എസ് ഒരു വലതുപക്ഷ സംഘടനയാണെന്ന് പരിശീലന പരിപാടികളില്‍ പഠിപ്പിച്ചിട്ടില്ല. 

ആര്‍എസ്എസിന്‍റെ പല ആശയങ്ങളും ഇടത് സ്വഭാവമുള്ളതാണ്. 1947ല്‍ സൃഷ്ടിക്കപ്പെട്ടതല്ല ഇന്ത്യ. നീതിന്യായരംഗത്തെയും ഭരണസംവിധാനത്തിലെയും ബ്രിട്ടീഷ് സ്വാധീനം പൂര്‍ണമായി ഇല്ലാതാക്കിയാലേ എല്ലാ അര്‍ഥത്തിലും സ്വാതന്ത്യം ലഭിച്ചുവെന്ന് പറയാനാകൂവെന്നും ദത്താത്രേയ ഹൊസബാലെ പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...