ഹാൻഡ് ബ്രേക്കിടാൻ മറന്നു? ഉരുണ്ട് റോഡിൽ വീണ് എസ്​യുവി; വിഡിയോ

kia-23
SHARE

പാർക്കിങ് ബ്രേക്കിടാൻ മറന്നതിനെ തുടർന്ന് ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന എസ്​യുവി പിന്നോട്ട് ഉരുണ്ട് റോഡിലെത്തി. കൊല്ലം നിലമേലാണ് സംഭവമെന്നാണ് വിഡിയോ ഫുട്ടേജിൽ നിന്നുള്ള നിഗമനം. ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന കിയ സെൽറ്റോസാണ് നീങ്ങിയത്. ഹാൻഡ് ബ്രേക്കിടാൻ മറന്നതാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. 

ഷോറൂമിലെ ഒരു യുവാവ് വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുണ്ടെങ്കിലും സാധിക്കുന്നില്ലെന്ന് വിഡിയോയില്‍ കാണാം. റോഡ് നിരപ്പിൽനിന്ന് അൽപം ഉയരത്തിലുള്ള ഷോറൂമിൽനിന്ന് റോഡിലേക്കാണ് കാർ ഉരുണ്ടെത്തിയത്. ആ സമയം മറ്റ് വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. വാഹനത്തിന് സാരമായ കേടുപാടുകളുണ്ട്. ഷോറൂമിൽ നിന്ന് ആളെത്തി കാർ തിരികെ ഓടിച്ച് കയറ്റുകയായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...