'മനസമ്മത'ത്തിനെത്തിയത് ക്രൈംബ്രാഞ്ച്; ബഹളം വച്ച് മോൻസൺ; ഓടി രക്ഷപെട്ട് അംഗരക്ഷകർ

monson-5
SHARE

വൻ പുരാവസ്തുശേഖരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികൾ തട്ടിയ മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് അതീവ രഹസ്യമായി. മഫ്തിയിൽ രണ്ട് വാഹനങ്ങളിലായെത്തിയ ഉദ്യോഗസ്ഥരാണ് മോൻസനെ പിടികൂടിയത്. മോൻസന്റെ മകളുടെ മനസ്സമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ പ്രവേശിച്ചത്. അതിഥികളായിരിക്കുമെന്ന് കരുതി വീട്ടുകാർ സ്വീകരിച്ചു. അറസ്റ്റ് ചെയ്യാൻ പോവുകയാണെന്നു പറഞ്ഞതോടെ മോൻസൻ ബഹളമുണ്ടാക്കി. ഇതോടെ അംഗരക്ഷകർ ആക്രോശിച്ചു രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണെന്ന് അറിഞ്ഞതോടെ കടന്നുകളഞ്ഞു. 

സമീപത്തായിരുന്നു ചേർത്തല പൊലീസ് സ്റ്റേഷനെങ്കിലും ഇവിടെയും ക്രൈംബ്രാഞ്ച് വിവരം അറിയിച്ചിരുന്നില്ല. വില പിടിപ്പുള്ള വസ്തുക്കളുണ്ടെന്ന് മോൻസൻ അറിയിച്ചതിനെ തുടർന്ന് ഈ വീടിന് പൊലീസ് സുരക്ഷയും നൽകിയിരുന്നു. 

മോൻസന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങളിൽ പലതും സഞ്ചാരയോഗ്യമായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഫെറാരി കാറിന്റെ ടയറുകൾ എടുത്തുമാറ്റി കട്ടപ്പുറത്തു കയറ്റിയ നിലയിലും സ്റ്റിയറിങ് ഊരിക്കിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. വിശദമായ അന്വേഷണമാണ് മോൻസന്റെ ഇടപാടുകളെ കുറിച്ച് നടക്കുന്നത്.  

MORE IN KERALA
SHOW MORE
Loading...
Loading...