നാഷനല്‍ സര്‍വീസ് സ്കീമിന്റെ പ്രോഗ്രാം ഒാഫിസർക്കുള്ള പുരസ്കാരം അൻസിയയ്ക്ക്

nsskadakkal
SHARE

നാഷനൽ സർവീസ് സ്കീമിന്റെ മികച്ച പ്രോഗ്രാം ഒാഫിസര്‍ക്കുളള ദേശീയ പുരസ്കാരം ലഭിച്ചത് കൊല്ലം കടയ്ക്കല്‍ സ്കൂളിലെ അന്‍സിയക്കാണ്. സ്കൂളിന് പുറമേ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനമാണ് നേട്ടമായത്.

കടയ്ക്കൽ ഗവൺമെന്റ് വിഎച്ച്എസ് സ്കൂളിലെ നാഷനല്‍ സര്‍വീസ് സ്കീമിന്റെ പ്രാോഗ്രാം ഒാഫിസറാണ് എസ്.അന്‍സിയ. 2019-20 വർഷത്തെ പ്രവർത്തനമാണ് അവാർഡിന് പരിഗണിച്ചത്. കേരളത്തിൽ നിന്ന് കടയ്ക്കൽ സ്കൂള്‍ മാത്രമാണ് ദേശീയ അവാർഡിന് പരിഗണിക്കപ്പെട്ടത്. 

പുല്ലുപണ എക്സ് സർവീസ്മെൻ യുപിഎസ്സിന് കിണർ കുഴിച്ച് ശുദ്ധജലം എത്തിച്ചത് ഉൾപ്പെടെ അന്‍സിയയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ മികച്ച പ്രവർത്തനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.  വെള്ളപ്പൊക്കത്തിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണം നടത്തി. 5000 ലീറ്റർ ലോഷൻ കുട്ടികൾ തയാറാക്കി നൽകിയിരുന്നു. ഭാരത് അഭിയാൻ പദ്ധതിപ്രകാരം തോടുകളും പരിസരങ്ങളും വൃത്തിയാക്കി. പച്ചക്കറിതോട്ടം നിർമിച്ചു. കടക്കൽ പഞ്ചായത്തിലെ തുമ്പോട് വാർഡിൽ 13,000 വീടുകൾ എൽഇഡി ബൾബുകളിലൂടെ ഫിലമെന്റ് രഹിതമാക്കി. ഇങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍.

അന്‍സിയയ്ക്ക് ലഭിച്ച പുരസ്കാരത്തില്‍ അഭിമാനിക്കുകയാണ് സ്കൂളും പഞ്ചായത്തുമൊക്കെ.

MORE IN KERALA
SHOW MORE
Loading...
Loading...