ഞാൻ മേയറല്ല; എംപി; സല്യൂട്ടാകാം; ചോദിച്ചുവാങ്ങി സുരേഷ്ഗോപി: വിവാദം

suresh-gopi-salute
SHARE

പരസ്യമായി പൊലീസുകാരനോട് സല്യൂട്ട് ചോദിച്ചുവാങ്ങിയ സുരേഷ്ഗോപി എംപിയുടെ നടപടി വിവാദത്തില്‍. താനൊരു മേയർ അല്ലെന്ന് മുൻപുണ്ടായ സല്യൂട്ട് വിവാദം ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നതും വിഡിയോയിൽ കാണാം. ‘ഞ​ാനൊരു എംപിയാണ്. ഒരു സല്യൂട്ടൊക്കെ ആകാം. ആ ശീലമൊന്നും മറക്കരുത്. ഞാൻ മേയറല്ല. കൈലി അഴിച്ച് അതിൽ ആളെ കിടത്തി മുളയിൽ െകട്ടികാെണ്ടുപോയ ആദിവാസികൾക്ക് 47 ലക്ഷം രൂപ മുടക്കി റോഡ് പണിഞ്ഞുകാെടുത്തിട്ട് അതിന്റെ ഉദ്ഘാടനം കൂടി കഴിഞ്ഞിട്ടാണ് ‍ഞാൻ വരുന്നത്’. പൊലീസുകാരനോട് സുരേഷ്ഗോപി പറയുന്നു. ഒല്ലൂരിലെ എസ്ഐ സല്യൂട്ട് ചോദിച്ചതോടെ െകാടുക്കുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയും വിവാദവും ആയത്. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...