മിസ്റ്റർ ഇന്ത്യയാകാൻ കഠിന പരിശീലനം; സ്പോണ്‍സറെ ആവശ്യമുണ്ട്

HD_Mr-Kerala-n
SHARE

സ്പോണ്‍സറെ കിട്ടിയില്ലെങ്കില്‍ മിസ്റ്റര്‍ ഇന്ത്യ പോരാട്ടം മിസ് ആകുമോ എന്ന ആശങ്കയിലാണ് മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കപ്പെട്ട ആലുവ സ്വദേശി കൃഷ്ണപ്രതാപ്. കഴിഞ്ഞ തവണ മിസ്റ്റര്‍ ഇന്ത്യ പോരാട്ടത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയ കൃഷ്ണപ്രതാപ് ഇത്തവണ ഉറച്ച വിജയ പ്രതീക്ഷയോടെയാണ് തയാറെടുക്കുന്നത്. 86 കിലോ വിഭാഗത്തിലാണ് കൃഷ്ണപ്രതാപ് മല്‍സരിക്കുന്നത്.

മിസ്റ്റര്‍ ഇന്ത്യ കിരീടം. ആ ഒരു ലക്ഷ്യം മാത്രമേ കൃഷ്ണപ്രതാപിന്‍റെ മനസിലുള്ളൂ. കരുത്തിന്‍റെ ആ പോരാട്ടവേദിയിലേക്കുള്ള കഠിന പരിശീലനത്തിലാണ് കൃഷ്ണപ്രതാപ്. ദിവസം ഏഴു മണിക്കൂറാണ് പരിശീലനം. കഠിന പരിശീലനത്തിനൊപ്പം വിട്ടുവീഴ്ചയില്ലാത്ത ഭക്ഷണക്രമവും കൃഷ്ണപ്രതാപിന്‍റെ തയാറെടുപ്പുകളുടെ ഭാഗമാണ്. 

പ്രതിദിനം ആയിരത്തഞ്ഞൂറു രൂപയെങ്കിലുമുണ്ടെങ്കിലേ ഡയറ്റ് പാലിക്കാന്‍ സാധിക്കൂ. മിസ്റ്റര്‍ ഇന്ത്യ മല്‍സരത്തിനുള്ള തയാറെടുപ്പുകള്‍ക്ക് ഒരു സ്പോണ്‍സറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണപ്രതാപ്ഫിറ്റ്നസ് ട്രെയിനറായ അമ്മ ഷീജ പ്രതാപാണ് കൃഷ്ണ പ്രതാപിന്‍റെ ഏറ്റവും വലിയ പിന്തുണ. മിസ്റ്റര്‍ എറണാകുളം മുതല്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യ പട്ടം വരെ നേടിയെടുത്ത കൃഷ്ണപ്രതാപ് മിസ്റ്റര്‍ ഇന്ത്യ പട്ടത്തിലേക്കുള്ള വിട്ടുവീഴ്ചയില്ലാത്ത യാത്രയിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...