മന്ത്രിയുടെ ശ്രദ്ധയ്ക്ക്; ‘കെഎസ്ആർടിസി ശുചിമുറിയിൽ കുറച്ച് വെള്ളം വേണം’; കുറിപ്പ്

raju-arun-post
SHARE

കെഎസ്ആർടിസിയുടെ വരുമാനം കൂട്ടി മാതൃക സ്ഥാപനമാക്കാനുള്ള പദ്ധതികളും വേറിട്ട പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഗതാഗതമന്ത്രി ആന്റണി രാജു. ചില പ്രഖ്യാപനങ്ങൾ വിവാദമായെങ്കിലും കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള നടപടികൾക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. അക്കൂട്ടത്തിൽ അടിയന്തരമായി ചെയ്യേണ്ട ഒരു കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടനും ഫോട്ടോഗ്രാഫറുമായ അരുൺ പുനലൂർ എന്ന യുവാവ്. വളരെ അത്യാവശ്യമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലെ ശുചിമുറിയിൽ അൽപം വെള്ളമെങ്കിലും ഒഴിച്ച് വൃത്തിയാക്കണമെന്നാണ് ഇയാളുടെ ആവശ്യം.താൻ നേരിട്ട അനുഭവവും വൃത്തിയില്ലാത്ത ശുചിമുറി കാഴ്ചയും പങ്കിട്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

കുറിപ്പ് വായിക്കാം:

ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു അവർകളുടെ ശ്രദ്ധയ്ക്കായി സമർപ്പിക്കുന്ന അപേക്ഷ..

സാർ,

കെഎസ്ആർടിസി സ്റ്റാന്റുകളോട് അനുബന്ധിച്ചുള്ള പബ്ലിക് ടോയ്‌ലെറ്റുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സത്വര നടപടികൾ ഉടനെ തന്നെ കൈക്കൊള്ളുമെന്നു അങ്ങ് ചുമതലയേറ്റപ്പോ പറഞ്ഞത് വലിയ സന്തോഷത്തോടെയാണ് എന്നെപ്പോലെ നിരന്തരം കെഎസ്ആർടിസിയെ ആശ്രയിച്ചു യാത്ര ചെയ്യുന്ന സാധാരണക്കാർ ശ്രവിച്ചത്.

പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ പുതിയ സർക്കാർ അധികാരത്തിലെത്തി നൂറു ദിവസങ്ങൾ പിന്നിട്ടിട്ടും മൂക്ക് പൊത്തി മനംപുരട്ടാൽ ഇല്ലാതെ കേറാൻ പറ്റാത്ത അവസ്ഥയിലാണ് മിക്കയിടത്തേയും ടോയ്‌ലെറ്റുകളുടെ സ്ഥിതി.വെറും അവസ്ഥയല്ല സാർ ഇതു സ്വബോധത്തോടെ ഇതിനുള്ളിൽ കേറുന്നവർക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്.ആയതിനാൽ ദയവ് ചെയ്തു അടിയന്തിര നിർദേശം നൽകി ഉള്ള ടോയ്‌ലെറ്റുകൾ അൽപ്പം വെള്ളമൊഴിച്ചു വൃത്തിയാക്കിയിടാനുള്ള നടപടി എങ്കിലും എടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.ഫോട്ടോ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ ടോയ്‌ലെറ്റിലെ കാഴ്ച.. 

MORE IN KERALA
SHOW MORE
Loading...
Loading...