കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഇന്ധനമടിക്കാം; കോഴിക്കോട് പുതുതുടക്കം

ksrtcpump
SHARE

കോഴിക്കോട് നഗരത്തിലെത്തുന്നവര്‍ക്ക് ഇനി നഗരമദ്ധ്യത്തിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഇനി ഇന്ധനമടിക്കാം. കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പ് വ്യാഴാഴ്ച്ച  പൊതുജനത്തിന് തുറന്ന് നല്‍കും. കെഎസ്ആര്‍ടിസിയുടെ ലാഭവിഹിതം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പെട്രോള്‍–ഡീസല്‍ പമ്പുകള്‍ തുറക്കുന്നത്. 

ഇനി പൊതുജനത്തിനും ഇവിടെ നിന്ന് പെട്രോളടിക്കാം. കോഴിക്കോട് നഗരത്തിലെത്തുന്നവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു നഗരമദ്ധ്യത്തില്‍ ഒരു പെട്രോള്‍ പമ്പ്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ്  പമ്പ് പൊതുജനത്തിന് തുറന്ന് നല്‍കും. ആദ്യഘടത്തില്‍ ഇരുചക്ര വാഹനങ്ങള്‍ക്കാണ് പമ്പ് തുറന്ന് കൊടുക്കുന്നത്. ആറ് മാസത്തിനുള്ളില്‍ മറ്റ് വാഹനങ്ങള്‍ക്കും ഇന്ധനമടിക്കാന്‍ സൗകര്യമൊരുങ്ങും.

പെട്രോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കാണ് ആദ്യം പമ്പ് ഉപയോഗിക്കാനാവുക. കെഎസ്ആര്‍ടിസിയുടെ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ സംസ്ഥാനത്ത് അറുപത്തിയേഴോളം ബസ് സ്റ്റാന്‍ഡുകളില്‍ തുറന്ന് നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായുള്ള സഹകരണത്തില്‍ കെഎസ്ആര്‍ടിസി പെട്രോള്‍ പമ്പുകള്‍ തുറക്കുന്നത്

MORE IN KERALA
SHOW MORE
Loading...
Loading...