കൃത്രിമമായി വിമാനാപകടം: അടിയന്തര മോക്ഡ്രില്‍; സുരക്ഷ ഉറപ്പാക്കി

airport-mockdrill
SHARE

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പ് വരുത്താനായി നടത്തിയ  സമ്പൂര്‍ണ അടിയന്തര മോക്ഡ്രില്‍ വിജയം. വിവിധ എയര്‍ലൈനുകള്‍, നാവികസേന, കോസ്റ്റ്്ഗാര്‍ഡ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ജില്ലാ ഭരണകൂടം, വിവിധ ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മോക്ഡ്രില്‍ നടത്തിയത്.

വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനായി ഒരു വിമാനാപകടത്തിന് സമാനമായ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ മോക്ട്രയല്‍ നടത്തുന്നത്. ആല്‍ഫ എയര്‍വേയ്സിന്റെ എ.ഡി. 567 വിമാനത്തിന്റെ എഞ്ചിനിലാണ് അപകട സാഹചര്യ കൃത്രിമമായി സൃഷ്ടിച്ചത്. 15 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് രണ്ടാമത്തെ എന്‍ജിനില്‍ തീപിടിത്തമുണ്ടായതായി ക്യാപ്റ്റന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നു. തുടര്‍ന്ന് അധികൃതര്‍ വിമാനത്താവളത്തില്‍ അടിയന്തര സാഹചര്യം പ്രഖ്യാപിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍പോര്‍ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിങ് സംഘം രക്ഷാദൗത്യം ആരംഭിക്കുന്നു. മിനുട്ടുകള്‍ക്കകം കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററും വിമാനത്താവളത്തിലെത്തി.

ഒരു മണിക്കൂറിനകം രക്ഷാദൗത്യം അവസാനിച്ചതായി പ്രഖ്യാപിച്ചു. മോക്ഡ്രില്ലിന് ശേഷം വിശദമായ അവലോകനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തിയതായി എയര്‍പോര്‍ട് ഡയറക്ടര്‍ എസികെ നായര്‍ അറിയിച്ചു. മോക്ഡ്രില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ പങ്കാളികളായ വിവിധ ഏജന്‍സികളേയും, ഉദ്യോഗസ്ഥരേയും സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് അഭിനന്ദിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...