കാളിയമ്മയ്ക്ക് തലചായ്ക്കാൻ ഇടമായി; വീടൊരുക്കി മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റര്‍

kali-home-n
SHARE

കാളിയമ്മയടക്കം തല ചായ്ക്കാന്‍ കൂര നഷ്ടമായവര്‍ക്ക് വീടൊരുക്കി മലപ്പുറം പറവന്നൂരിലെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റര്‍. കഴിഞ്ഞ 3 മാസത്തിനിടെയാണ് 3 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയത്. 

കല്‍പകഞ്ചേരി രണ്ടാല്‍ അയനിക്കല്‍ സ്വദേശി കാളിയുടെ വീട് പാതി തകര്‍ന്ന നിലയിലായിരുന്നു. പുതുക്കി പണിയാനോ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കാനോ കുടുംബത്തിന് മാര്‍ഗവുമില്ല. കൊച്ചു കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്‍റെ മുന്നോട്ടുളള ജീവിതം പരീക്ഷണമായപ്പോഴാണ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റര്‍ വീടു നിര്‍മാണം ഏറ്റെടുത്തത്. 10 ലക്ഷം രൂപ ചിലവഴിച്ച് മാസങ്ങള്‍ക്കുളളില്‍ പൂര്‍ത്തിയാക്കി. കേരള അത്്ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ താക്കോല്‍ കൈമാറി.ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റര്‍ ഏറ്റെടുത്ത രണ്ടു വീടുകള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നാലാമത്തെ വീടിന്‍റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...