സർക്കാരിന് സംഘപരിവാർ നിലപാടോ? സർവകക്ഷിയോഗം വിളിക്കണം: വി.ഡി സതീശൻ

vd-narcotic
SHARE

സംസ്ഥാനത്ത് മതസൗഹാര്‍ദ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. നാർക്കോട്ടിക് ജിഹാദ് ആരോപണം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് ആവശ്യപ്പെട്ടാല്‍ പിന്തുണ നല്‍കുമെന്ന് സുരേഷ് ഗോപി എം.പിയും പറഞ്ഞു.  

സമുദായങ്ങള്‍ തമ്മിലടിക്കട്ടെ എന്ന സംഘപരിവാര്‍ നിലപാടാണോ സര്‍ക്കാരിനെന്ന് വ്യക്തമാക്കണം. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. പാലാ ബിഷപ്പിനെതിരെ സമരം നടത്തുന്നവരുമായി ഒളിഞ്ഞും തെളിഞ്ഞും നേതാക്കള്‍ നേരത്തെയും ചങ്ങാത്തം തുടരുന്നുണ്ടെന്നാണ് കെ.സുരേന്ദ്രന്റെ ആരോപണം. 

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പിയും പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രതികരണമുണ്ടായി നാല് ദിവസം പിന്നിടുമ്പോഴും രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ പ്രതികരണങ്ങളുമായി അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...