‘ബിഷപ്പ് ആവശ്യപ്പെട്ടാല്‍ ഇടപെടും; അല്ലാതെ മൈക്കെടുത്ത് ഐക്യദാർഢ്യം പറയില്ല’

suresh-gopi-new-bjp
SHARE

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം ചോദിച്ചാൽ തീർച്ചയായും ഇടപെടുമെന്ന് സുരേഷ്ഗോപി എംപി. അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീക്കാരനല്ല താനെന്നും  എല്ലാ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ആരും അറിയിക്കാതെ തന്നെ മനസിലാക്കുന്നുണ്ടെന്നും സുരേഷ്ഗോപി പറയുന്നു.

‘പ്രശ്നമുണ്ടെങ്കിൽ എന്നോട് പറയാം. അവർക്ക് പറയാനുള്ളത് ഞാൻ കേൾക്കും. എന്നിട്ട് അവർക്ക് ആരോടാണോ പറയാനുള്ളത് അവിടെ ‍ഞാൻ നേരിട്ട് പോയി അറിയിക്കും. അതാണെന്റെ ജോലി. ഒരു പേര തൈ മാത്രമല്ല അവിടെ എത്തുന്നത്. എല്ലാ വിഷയങ്ങളും ആരും അറിയിക്കാതെ തന്നെ അവിടെ എത്തുന്നുണ്ട്. അതിന്റെ നടപടികളും എടുക്കുന്നുണ്ട്. കശ്മീർ, കർഷക നിയമം അങ്ങനെ എല്ലാം. ബിഷപ്പു വഴിയാണ് ജനതയുടെ പ്രശ്നം വരുന്നതെങ്കിൽ അതും എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ അവർ ആവശ്യപ്പെടണം. അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല ഞാൻ. പറയാൻ ഉള്ളവർ പറയട്ടെ. അവരുടെ എണ്ണം കൂടട്ടെ. കൂടിവന്നാൽ നമ്മൾ ഭൂരിപക്ഷത്തിന് വേണ്ടിയല്ലേ നിൽക്കുന്നത്.’ അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...