മതസൗഹാർദം തകർക്കുന്ന ഏത് ഉന്നതനെയും പിടിച്ച് അകത്തിട്; ചങ്കൂറ്റം തെളിയിക്ക്; ഷിബു

pinarayi-shibu-solar
SHARE

മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നത് ഏത് ഉന്നതനായാലും, ഏത് ഭാഗത്ത് നിന്നായാലും അവരെ പിടിച്ച് അകത്തിടാൻ സർക്കാർ തയാറാകണമെന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് െകാണ്ടാണ് അദ്ദേഹം കുറിപ്പ്. മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ മതസൗഹാർദ്ദം തകർക്കുന്ന ഇവരെ പിടിച്ച് അകത്തിടണമെന്നും അതല്ലാതെ അണികളെ കൊണ്ട് ഇരട്ടച്ചങ്കനെന്ന് പോസ്റ്റ് ഇടിയിക്കുകയല്ല ചെയ്യേണ്ടതെന്നും ഷിബു ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ് വായിക്കാം:

കേരളം ഇതെങ്ങോട്ട്...

കേരളത്തിൽ വർഗീയധ്രുവീകരണത്തിന് ഇടയാക്കുന്ന സമീപകാല സംഭവവികാസങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. ഒരു മതിലിൻ്റെ മാത്രം വ്യത്യാസത്തിൽ ക്ഷേത്രവും പള്ളിയും മോസ്കുമെല്ലാം സ്ഥിതിചെയ്യുന്ന കേരളം എല്ലാക്കാലത്തും മതസാഹോദര്യത്തിൻ്റെ കാര്യത്തിൽ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. എന്നാൽ ആ മതേതരബോധം തകർക്കുന്ന നിലയിലേക്ക് ഉത്തരവാദിത്തപ്പെട്ടവർ മൽസരിക്കുന്നത് ആശങ്കയും ദുഃഖവും ഉണ്ടാക്കുന്നതാണ്.

ഈ സാഹചര്യം വിഭജനം സൃഷ്ടിക്കാൻ ചിലർ സാമൂഹ്യമാധ്യമങ്ങളെയും ഉപയോഗിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മന:പൂർവമായ കലാപശ്രമങ്ങളെ ചെറുക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനും സംസ്ഥാന സർക്കാരിനുമുണ്ട്.

ഇവിടെയൊരു സർക്കാരുണ്ടെങ്കിൽ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരെ, അവരേത് ഉന്നതനായാലും, ഏത് ഭാഗത്ത് നിന്നായാലും അവരെ പിടിച്ച് അകത്തിടാൻ തയ്യാറാകണം. അങ്ങനെ വേണം ചങ്കൂറ്റമുണ്ടെന്ന് തെളിയിക്കാൻ. അല്ലാതെ അണികളെ കൊണ്ട് ഇരട്ടച്ചങ്കനെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടിപ്പിച്ചല്ല.

MORE IN KERALA
SHOW MORE
Loading...
Loading...