ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം

nisam-14
SHARE

മൈതാനത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ദീൻ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കോഴിക്കര ഫുട്ബോൾ മൈതാനത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെയാണു സംഭവം. നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് വൺ വിദ്യാർഥിയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...