സർക്കാര്‍ ഓഫീസുകളിൽ ശനിയാഴ്ച പ്രവൃത്തിദിനം; ഉത്തരവ് പുറത്തിറക്കി

order-saturday
SHARE

ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കോവിഡ് സാഹചര്യം വിശദമായി പരിശോധിക്കുകയും  നിയന്ത്രണ നടപടികള്‍ വിലയിരുത്തുകയും ചെയ്തശേഷം  ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാമെന്ന് തീരുമാനിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു. ഇതനുസരിച്ച് തുടര്‍നടപടികള്‍ എല്ലാ ഒാഫീസുകളും സ്വീകരിക്കണം. കഴിഞ്ഞ മാസങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് എല്ലാ സര്‍ക്കാര്‍ ഒാഫീസുകളും തിങ്കള്‍ മുല്‍ വെള്ളിവരെ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയിരുന്നത്. സെക്രട്ടേറിയറ്റുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും ശനിയും ഞായറും അവധിയും നല്‍കിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...