സമൂഹമാധ്യമ ഉപയോഗത്തിൽ പൊലീസുകാര്‍ക്ക് ജാഗ്രത വേണം; സര്‍ക്കുലര്‍

DGP-Circular-
SHARE

കോടതിയെയും ജഡ്ജിമാരെയും അപകീര്‍ത്തിപ്പെടുത്തുന്ന നടപടികള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് ഡി.ജി.പി അനില്‍കാന്ത്. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൊലീസുകാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണണെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കി. നെയ്യാറ്റിന്‍കരയിലെ മജിസ്ട്രേറ്റ് പൊലീസുകാരനോട് മോശമായി സംസാരിക്കുന്ന ശബ്ദരേഖ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഏതാനും മാസം മുന്‍പ് ഔദ്യോഗിക ആവശ്യത്തിനായി വിളിച്ച പാറശാല സ്റ്റേഷനിലെ പൊലീസുകാരനോടാണ് നെയ്യാറ്റിന്‍കര ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് മോശമായി പെരുമാറുന്നത്.

എന്നാല്‍ ഈ ശബ്ദരേഖ പ്രചരിപ്പിച്ചതില്‍ പൊലീസിനെ കുറ്റപ്പെടുത്തുകയാണ് ഡി.ജി.പി. ഇനി ഇത്തരത്തില്‍ നീതിന്യായ സംവിധാനത്തിന് മോശം പ്രതിഛായയുണ്ടാക്കുന്ന നടപടികള്‍ പൊലീസുകാര്‍ ചെയ്യരുത്. ഔദ്യോഗിക ഫോണ്‍ വിളികള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിക്കരുത്. അങ്ങിനെയുണ്ടായാല്‍ കര്‍ശന നടപടിയെന്നാണ് മുന്നറിയിപ്പ്. മജിസ്ട്രേറ്റിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍.

MORE IN KERALA
SHOW MORE
Loading...
Loading...