പതിനഞ്ചാനകള്‍, വര്‍ണക്കുടകളും വെണ്‍ചാമരവും; ഇതാ ആ വലിയ പൂരകാഴ്ചയുടെ കുഞ്ഞൻ രൂപം

pooram
SHARE

തീപ്പെട്ടിയുടെ വലിപ്പത്തില്‍ തൃശൂര്‍ പൂരക്കാഴ്ചയുടെ ആവിഷ്ക്കാരം. തൃശൂരിലെ കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥനായ അനൂപ് ശിവരാജനാണ് പൂരചിത്രം ഒരുക്കിയത്. 

തൃശൂര്‍ പൂരത്തിന്റെ ഈ വലിയ കാഴ്ചയുടെ കുഞ്ഞന്‍ രൂപമാണ് ചിത്രം. വാട്ടര്‍കളറില്‍ ഒരുക്കിയതാണ് ഈ ചിത്രം. ഏറ്റവും വലുപ്പം കുറഞ്ഞ പൂരചിത്രത്തിന്റെ ഗണത്തില്‍ ഗിന്നസ് റെക്കോര്‍ഡാണ് ലക്ഷ്യം. തീപ്പെട്ടിയുടെ അതേവലുപ്പമേ ഈ ചിത്രത്തിനുള്ളൂ. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ പതിനഞ്ചാനകള്‍ വര്‍ണക്കുടകളും വെണ്‍ചാമരവും സഹിതം നില്‍ക്കുന്ന ആ മനോഹര കാഴ്ചയാണ് ചിത്രമായി വരച്ചത്. നാലര സെന്റിമീറ്റര്‍ നീളവും മൂന്നര സെന്റിമീറ്റര്‍ വീതിയുമാണ് ഈ ചിത്രത്തിന്. ഇതു വരച്ചെടുക്കാന്‍ ദിവസങ്ങളെടുത്തു.

ചിത്രകാരനായ അനൂപ് ശിവരാജന്‍ കൊല്ലം കരിങ്ങന്നൂര്‍ സ്വദേശിയാണ്. ജോലി തൃശൂര്‍ ക്ഷേമനിധി ബോര്‍ഡ് ഓഫിസിലാണ്. കുടുംബസമേതം തൃശൂരില്‍തന്നെയാണ് താമസം. ചിത്രരചനയില്‍ സ്കൂള്‍തലം തൊട്ടേ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങള്‍ വരച്ച് വിവിധ  ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. ഗിന്നസ് റെക്കോര്‍ഡാണ് സ്വപ്നം.

MORE IN KERALA
SHOW MORE
Loading...
Loading...