‘കഞ്ചാവ് വാങ്ങുന്നവർ, സ്വന്തം മതക്കാരിൽ നിന്നും വാങ്ങുക’; പരിഹസിച്ച് സന്ദീപാനന്ദഗിരി

swami-sandeep
SHARE

പാലാ ബിഷപ്പ് ഉയർത്തി വിട്ട നാർക്കോട്ടിക് ജിഹാദ് വിഷയം പലവിധത്തിലുള്ള ചർച്ചകളാണ് ഉയർത്തുന്നത്. അനുകൂലിച്ച് ബിജെപിയും എതിർത്ത് മറ്റുള്ളവരും എത്തിയതോടെ വിവാദം രാഷ്ട്രീയമായും ചർച്ചയായി. ഇതിന് പിന്നാലെ പരിഹസാവുമായി രംഗത്തുവരികയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിവാദത്തെ അദ്ദേഹം അതേ നാണയത്തിൽ പരിഹസിക്കുന്നത്. 

‘മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവർ കഴിവതും സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു വെറുതേ വർഗീയ പ്രശ്നം ഉണ്ടാക്കരുത്.’ പരിഹാസത്തോടെ അദ്ദേഹം കുറിച്ചു. അതേസമയം നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം ചോദിച്ചാൽ തീർച്ചയായും ഇടപെടുമെന്ന് സുരേഷ്ഗോപി എംപിയും വ്യക്തമാക്കി. അല്ലാതെ ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീക്കാരനല്ല താനെന്നും എല്ലാ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ആരും അറിയിക്കാതെ തന്നെ മനസിലാക്കുന്നുണ്ടെന്നും സുരേഷ്ഗോപി പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...