ദുർഘടപാത, മണ്ണിടിച്ചിൽ; പ്രതിയെ പിടിക്കാൻ സാഹസികയാത്ര; അദ്ഭുതരക്ഷ

police-nepal
SHARE

പ്രതിയെ തേടി രാജ്യാതിര്‍ത്തിയിലെത്തിയ കേരളാ പൊലീസ് മണ്ണിടിച്ചിലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയും സംഘവുമാണ് വിവാഹതട്ടിപ്പ് കേസ് പ്രതിയ്ക്കായി നേപ്പാള്‍ അതിര്‍ത്തിവരെ പോയത്. പ്രതിയുമായി മടങ്ങുമ്പോഴായിരുന്നു അപകടം.

കൊച്ചിയില്‍ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ട പ്രതി ഉത്തരാഖണ്ഡ് നേപ്പാള്‍ അതിര്‍ത്തിയിലെ ദാര്‍ച്ചുലയിലേക്ക് രക്ഷപ്പെട്ടെന്ന് ഉറപ്പിച്ചതോടെയാണ് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വിനോദും സംഘവും അങ്ങോട്ട് പുറപ്പെട്ടത്. കാലാവസ്ഥ പ്രതികൂലമാണെന്ന് അറിഞ്ഞിട്ടും കിലോമീറ്ററുകള്‍ ദുര്‍ഘടപാതകളിലൂടെ സഞ്ചരിച്ചു. 

പ്രതിയുമായി മടങ്ങുംവഴിയായിരുന്നു അപ്രതീക്ഷിതമായ മണ്ണിടിച്ചില്‍. പൊലീസ് സംഘത്തിന്റെ വാഹനത്തിലേക്ക് വലിയൊരു കല്ല് പതിച്ചു.. കഷ്ടിച്ച്് രക്ഷപ്പെട്ടെങ്കിലും വാഹനത്തിന് തകരാര്‍ സംഭവിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു വഴിയിലെങ്ങും.....എങ്ങനെയൊക്കയോ രക്ഷപ്പെട്ടാണ് പ്രതിയുമായി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചത്. 

MORE IN KERALA
SHOW MORE
Loading...
Loading...